
ഗുരു ശിക്ഷ്യ ബന്ധം വരെ ശ്രേഷ്ഠമാണ്. എന്നാല്‍ കുട്ടികളില്‍ ഒരാളായി ഗുരുക്കന്മാര് മാറണമെന്ന് ഒരു കൂട്ടര് വാദിക്കുമ്പോള്‍ മറ്റൊരു കൂട്ടം വാദിക്കുനന്ത് അധ്യാപകര്‍ സ്ട്രിക്റ്റായിരിക്കണമെന്നാണ്.
ആത്യന്തികമായി കുട്ടുകളുടെ ഉന്നമനമാണ് വിഷയമെങ്കിലും ഇവിടെയും അഭിപ്രായം രണ്ടാണ്. ഇതിനിടെയാണ് ഗോവിന്ദയുടെ 'യുപി വാല തുംക' എന്ന ക്ലാസിക് ബോളിവുഡ് പാട്ടിനൊപ്പിച്ച് ഒരു അധ്യാപകന് കുട്ടികളുടെ കൂടെ നൃത്തം ചവിട്ടുന്ന വീഡിയോ വൈറലായത്.
ഛത്തീസ്ഗഡിലെ ഒപി ജിന്‍ഡാല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ക്ലിപ്പ്, ആദര്‍ശ് ആഗ് എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് പങ്കുവച്ചത്. വീഡിയോ ഏതാണ്ട് 90 ലക്ഷത്തിന് മുകളില്‍ ആളുകള്‍ കണ്ടപ്പോള്‍ 12 ലക്ഷത്തോളം പേരാണ് വീഡിയോയ്ക്ക് ലൈക്ക് ചെയ്തത്. വീഡിയോയില്‍ നൃത്തം ചെയ്യാനായി ഒരു വിദ്യാര്‍ത്ഥി എത്തുമ്പോള്‍ നില്‍ക്കാനായി അനൌണ്സ്മെന്റ് എത്തുന്നു. തുടര്‍ന്ന് അധ്യാപകനെ സ്റ്റേജിലേക്ക് വിളിക്കുകയും ഇരുവരും ചേര്‍ന്ന് നൃത്തം ചെയ്യുകയും ചെയ്യുന്നു. ഇരുവരും കറുത്ത പാന്റും ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്.






