
ഭുപനേശ്വര്‍ ; ഒഡിഷയില്‍ കോളേജ് ഹോസ്റ്റലില്‍ ബീഫ് കറിവെച്ചെന്ന് ചൂണ്ടിക്കാട്ടി 7 വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്ഷന് ബര്ഹാംപൂരിലാണ് സംഭവം. നിരോധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നും ഹോസ്റ്റലിലെ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് സസ്പെന്ഷന് നല്‍കിയതെന്ന് വിദ്യാര്ത്തി ക്ഷേമ കാര്യ ഡീല്‍ പറഞ്ഞു.
ബുധനാഴ്ച രാത്രി വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ ബീഫ് കറിയുണ്ടാക്കിയതാണ് സംഭവത്തിന് പിന്നില്‍. ഹോസ്റ്റലിലെ പെരുമാറ്റച്ചട്ടവും നിരോധിത പ്രവര്‍ത്തനങ്ങളും എന്തൊക്കെയാണെന്ന ചോദ്യത്തിന് അധികൃതര്‍ പ്രതികരിച്ചിട്ടില്ല. പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികളില്‍ ഒരാളില്‍ നിന്നും 2000 രൂപ പിഴയും അധികൃതര്‍ ഈടാക്കിയിട്ടുണ്ട്. വിവരം മറ്റ് വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ ഡീനിനെ അറിയിക്കുകയായിരുന്നു.
എല്ലാവരുടെയും വിശ്വാസങ്ങളുടെ പ്രധാന്യം മനസിലാക്കേണ്ടതും ബഹുമാനിക്കേണ്ടതുമാണ്. എന്നാല്‍ ചില വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്തി മറ്റു വിദ്യാര്‍ത്ഥികളുടെ മതവികാരത്തെ വ്രണപ്പെടുത്തുകയും പ്രയസമുണ്ടാക്കുകയും ചെയ്തു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ഹോസ്റ്റല്‍ ഡീന്‍ പറഞ്ഞു.






