
ഫ്ലാറ്റിന് പുറത്ത് സൂക്ഷിച്ചിരുന്ന ഷൂസ് മോഷ്ടിക്കുന്ന ഒരു സ്വിഗ്ഗി ഡെലിവറി ഏജന്റിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. നോയിഡയിലാണ് ഇത്തരമൊരു സംഭവം നടന്നത്.
നോയിഡ സെക്ടർ 73ലെ ഒരു ഫ്ലാറ്റിലാണ് മോഷണം നടന്നത്. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.
ഫ്ലാറ്റിന്റെ സ്റ്റെപ്പുകൾ ഇറങ്ങി വരുന്ന ഓറഞ്ച് സ്വിഗ്ഗി യൂണിഫോമും ഹെല്‍മറ്റും ധരിച്ചയാൾ ഷൂ റാക്കിന് അടുത്താണ് എത്തുന്നത്. മറ്റ് ചെരുപ്പുകൾക്ക് അടിയിലിരുന്ന ഷൂസ് മാത്രം എടുത്ത് ബാഗിലിട്ട് പോകുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നോയിഡ പോലീസ് അന്വേഷണം ആരംഭിച്ചു.






