ബെയ്റൂട്ട്: ഇസ്രയേലുമായുള്ള സംഘര്‍ഷം കൊടുമ്പിരിക്കൊണ്ടിരിക്കെ ലെബനനിലുടനീളം ആയിരത്തോളം പേജറുകള്‍ പൊട്ടിത്തെറിച്ച് പെണ്‍കുട്ടിയടക്കം എട്ടു മരണം. മൂവായിരത്തോളം പേര്‍ക്കു പരുക്ക്. ഇവരില്‍ ഇരുനൂറിലധികം പേരുടെ നില ഗുരുതരം.
ഇറാന്റെ പിന്തുണയുള്ള ലെബനീസ് സായുധസംഘമായ ഹിസ്ബുള്ള പ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന പേജറുകളാണു പൊട്ടിത്തെറിച്ചതെന്നു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ രണ്ടുപേര്‍ തങ്ങളുടെ പോരാളികളും ഒരാള്‍ സാധാരണക്കാരനുമാണെന്ന് ഹിസ്ബുള്ളവൃത്തങ്ങള് അറിയിച്ചു. ഹിസ്ബുള്ള പ്രവര്‍ത്തകരായ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരുമാണ് പരുക്കേറ്റവരില്‍ ബഹുഭൂരിപക്ഷവും.
ഇസ്രയേലുമായി ഒരു വര്‍ഷത്തിലേറെയായി തുടരുന്ന സംഘര്‍ഷത്തിനിടയുണ്ടായ ഏറ്റവും വലിയ സുരക്ഷാ വീഴ്ചയായാണു സംഭവത്തെ ഹിസ്ബുള്ള കണക്കാക്കുന്നത്. പേജറുകള്‍ ഹാക്ക് ചെയ്തു പൊട്ടിത്തെറിയുണ്ടാക്കിയെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. അപകടത്തില്‍ ലെബനനിലെ ഇറാന് സ്ഥാനപതിക്കു പരുക്കേറ്റിട്ടുണ്ടെന്ന് ഇറാന് വാര്‍ത്താ ഏജന്‍സിയായ മെഹര്‍ റിപ്പോര്‍ട്ട് ചെയ്തു.
വാര്ത്താവിനിമയോപാധികളിലെ 'ഇസ്രയേല്‍ നുഴഞ്ഞുകയറ്റ'മാണ് സംഭവത്തിനു പിന്നിലെന്ന് ഹിസ്ബുള്ള നേതൃത്വം വ്യക്തമാക്കിയതായാണ് എ.എഫ്.പി. റിപ്പോര്‍ട്ട്. പേജറുകളുടെ പുതിയ ബ്രാന്‍ഡുകള്‍ ആദ്യം അമിതമായി ചൂടായെന്നും പിന്നീട് പൊട്ടിത്തെറിച്ചതായുമാണ് സൂചന. അതേസമയം, സംഭവത്തില്‍ ഇസ്രയേലിന്റെ പ്രതികരണം ലഭ്യമായിട്ടില്ല.
ലെബനനിലെമ്പാടും, പ്രത്യേകിച്ച് ബെയ്റൂട്ടിന്റെ ദക്ഷിണപ്രാന്തപ്രദേശങ്ങളില് സ്ഫോടനങ്ങളുണ്ടായെന്നാണ് വിവരം. പ്രാദേശിക സമയം ഇന്നലെ ഉച്ചകഴിഞ്ഞ് 3.45 നാണ് ആദ്യസ്ഫോടനം നടന്നത്. പിന്നീട് വിവിധയിടങ്ങളിലായി ഒരുമണിക്കൂറോളം ഇതു തുടര്‍ന്നു.
ഹിസ്ബുള്ളയുടെ ആശയവിനിമയ ഉപകരണങ്ങള്‍ അപഹരിക്കപ്പെട്ടെന്നും മുറിവേറ്റും തലയില്‍ ചോരയൊലിച്ചുമുള്ള തറയില്‍ കിടക്കുന്ന മനുഷ്യരുടെ ചിത്രങ്ങള്‍ ലെബനനിലൂടനീളം പ്രചരിക്കുന്നതായും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. പരുക്കുകളോടെ നിരവധി പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മുഖത്തും കണ്ണിനും കൈ-കാലുകള്‍ക്കുമാണ് ഏറെപ്പേര്‍ക്കും പരുക്ക്.
കെട്ടിടങ്ങളില്‍നിന്ന് ആളുകള്‍ കൂട്ടത്തോടെ പുറത്തേക്ക് ഓടിയതായും പലചരക്ക് കടകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളിലെ ചെറിയ ഹാര്ഡ്വേര് ഉപകരണങ്ങള്‍ പൊട്ടിത്തെറിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സ്ഫോടനദൃശ്യങ്ങളടക്കം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
കൂടുതല്‍ അപകടം ഒഴിവാക്കാന്‍ പേജറുകള്‍ ഉപയോഗിക്കുന്നത് താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹമാസിനെതിരായ ഇസ്രേലി ആക്രമണത്തിനു തിരിച്ചടിയെന്നോണം ഹിസ്ബുള്ള വടക്കന്‍ ഇസ്രയേലില്‍ ആക്രമണം കടുപ്പിച്ചിരുന്നു. അതിനിടെയാണു പുതിയ സംഭവവികാസം. മൊബൈല്‍ ഫോണുകള്‍ വ്യാപകമാകുന്നതിനു മുമ്പ് ചെറിയ കാലയളവില്‍ ഉപയോഗിച്ചിരുന്ന ആശയവിനിമയോപാധിയായിരുന്നു പേജറുകള്‍.

Comments