
പട്ന: ബിഹാറിലെ ഭരണകക്ഷിയായ ജനതാദള്‍ യുണൈറ്റഡിന്റെ വനിതാനേതാവിനെ സഹപ്രവര്‍ത്തകരായ പാര്ട്ടിക്കാര് ചേര്‍ന്ന് മര്‍ദ്ദിച്ച് ചെരുപ്പുമാല കഴുത്തിലിട്ടു പ്രദേശത്തുകൂടി നടത്തിച്ചു. ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കിയതോടെ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു പരിപാടിയില്‍ പാര്‍ട്ടിയിലെ പ്രമുഖ നേതാവിനെ ക്ഷണിച്ചില്ല എന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്.
വനിതാ സെല്‍ ജില്ലാ പ്രസിഡന്റിനെ ഒരു പരിപാടിക്ക് ക്ഷണിക്കാത്തതിനെച്ചൊല്ലിയായിരുന്നു തര്‍ക്കം. വാര്‍ഡ് കൗണ്‍സിലറായ ജെഡിയു സഹപ്രവര്‍ത്തകനും അദ്ദേഹത്തിന്റെ അനുയായികളും ചേര്‍ന്ന് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. വാര്‍ഡ് കൗണ്‍സിലറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സിതാമര്‍ഹി ജില്ലയിലെ ബൈര്‍ഗാനിയ ബ്ലോക്കില്‍ ബുധനാഴ്ച ജെഡിയു പരിപാടി സംഘടിപ്പിച്ചിരുന്നെങ്കിലും പാര്‍ട്ടിയുടെ വനിതാ സെല്‍ ജില്ലാ പ്രസിഡന്റായ കാമിനി പട്ടേലിനെ ക്ഷണിച്ചില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത് ഫെയ്സ്ബുക്കില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു, കൂടാതെ മിസ് പട്ടേലും മറ്റ് ചിലരും ചില അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.






