ന്യുഡല്‍ഹി: ഇന്ത്യയില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണമെന്ന് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്റിന്. ജെയ്പൂര്‍ സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു തസ്ലിമ. ഇസ്ലാം രാജ്യങ്ങളില്‍ മതേതരത്വം നടപ്പിലാക്കാന്‍ ഇസ്ലാം വിമര്‍ശനമാണ് ഏക മാര്‍ഗമെന്നും തസ്ലിമ കൂട്ടച്ചേര്‍ത്തു. ഹിന്ദുത്വത്തെയോ ബുദ്ധിസത്തെയോ മറ്റ് മതങ്ങളെയോ വിമര്‍ശിച്ചാല്‍ ഒന്നും സംഭവിക്കില്ല. എന്നാല്‍ ഇസ്ലാം മതത്തെ വിമര്‍ശിച്ചാല്‍ അവര്‍ നിങ്ങളുടെ ജീവനെടുക്കുമെന്നും തസ്ലിമ പറഞ്ഞു.
അവര്‍ നിങ്ങളെ കൊല്ലാന്‍ ശ്രമിക്കും ഫത്വകള് പുറപ്പെടുവിക്കും. അവര്‍ക്ക് എന്നോട് യോജിപ്പില്ലെങ്കില്‍ എനിക്കെതിരെ എഴുതാം അല്ലെങ്കില്‍ അവരുടെ കാഴ്ചപ്പാടുകള്‍ പ്രചരിപ്പിക്കാം. ഫത്വകള് പുറപ്പെടുവിക്കുന്നതിനേക്കാള്‍ സംവാദങ്ങള്‍ ആകാമെന്നും തസ്ലീമ കൂട്ടിച്ചേര്‍ത്തു. മുസ്ലീം സ്ത്രീകളെ അടിച്ചമര്‍ത്തി വച്ചിരിക്കുകയാണ്. അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഏകീകൃത സിവില്‍ കോഡ് അത്യന്താപേക്ഷിതമാണെന്നും തസ്ലീമ പറഞ്ഞു.
ഇസ്ലാം മതമൗലികവാദികള്‍ എന്തുകൊണ്ടാണ് ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കുന്നതെന്ന് അവര്‍ സ്വയം ചോദിക്കണം. ജനാധിപത്യമെന്നാല്‍ മുസ്ലീം മതമൗലികവാദികള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്നതാണോ എന്നും തസ്ലീമ ചോദിച്ചു. ജനാധിപത്യ രാജ്യത്തില്‍ എന്തുകൊണ്ടാണ് മുസ്ലീം സ്ത്രീകള്‍ക്ക് മാത്രം തുല്യമായ അവകാശം ലഭിക്കാത്തതെന്നും തസ്ലീമ ചോദിച്ചു.






