ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും തമ്മിലുള്ള പ്രണയവും പ്രണയത്തകര്‍ച്ചയും എന്നും സോഷ്യല്‍ മീഡിയയിലൂടെ തരംഗമായിട്ടുള്ളതാണ്. അക്കൂട്ടത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് വിരമിച്ച താരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇന്നും ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലെ ഹരമായി നിലനില്‍ക്കുന്ന യുവരാജ് സിംഗും അക്കൂട്ടത്തിലൊരാളാണ്. ക്യാന്‍സറിനോട് പടപൊരുതി പതിന്മടങ്ങ് കരുത്തോടെ വീണ്ടും ക്രീസിലേക്കെത്തിയതിനെക്കുറിച്ച് താരം തന്നെ പലതവണ് പറഞ്ഞിട്ടുണ്ട്. അതൊക്കെ ആരാധകര്‍ ആവേശത്തോടെ ഏറ്റെടുത്തിട്ടുമുണ്ട്.
എന്നാലിപ്പോള്‍ ചെറിയൊരു വിവാദപരാമര്‍ശമാണ് താരത്തെ വാര്‍ത്തകളില്‍ നിറയ്ക്കുന്നത്. മുൻകാമുകിയായ ദീപിക പദുക്കോണുമായി ബന്ധപ്പെട്ടുള്ള ഒരു കാര്യം അല്‍പ്പം തമാശരൂപേണയാണ് താരം ഒരു പോഡ്കാസ്റ്റ് ഷോയില്‍ പറഞ്ഞത്. ദീപികയുടെ പേര് എവിടെയും വ്യക്തമാക്കിയിട്ടില്ലെങ്കിലും അക്കാലത്ത് ഇരുവരുടെയും ബന്ധം പരസ്യമായ രഹസ്യമായിരുന്നതിനാല്‍ തന്നെ ഇത് ദീപികയെ കളിയാക്കിയുള്ള പരാമർശമാണെന്നു കാണിച്ച് നിരവധി കമന്റുകള്‍ ഉയർന്നു വരുന്നുണ്ട്.
2007- 2008 കാലത്തെ ഓസ്ട്രേലിയൻ പര്യടനത്തിനിടെ താൻ ഡേറ്റ് ചെയ്തിരുന്ന നടി തന്നെ കാണാൻ മുറിയിലെത്തിയതും തുടർന്നുണ്ടായ സംഭവങ്ങളുമാണ് യുവരാജ് ഷോയില്‍ പറഞ്ഞത്. ഇന്നും സിനിമാ രംഗത്ത് സജീവമായ ജനപ്രിയയായ ഈ നടി അന്ന് ഒരു സിനിമയുടെ ചിത്രീകരണത്തിനായി ഓസ്ട്രേലിയയിലുണ്ടായിരുന്നു. ഇന്ത്യൻ ടീമിനൊപ്പം കാൻബെറയിലേക്ക് യാത്ര ചെയ്യുമ്പോള്‍ അവർ ബസില്‍ തന്നെ അനുഗമിച്ചിരുന്നു എന്നാണ് യുവി പറഞ്ഞത്.
‘‘അന്ന് ഞാൻ ഒരു നടിയുമായി ഡേറ്റിങ്ങിലായിരുന്നു. ഞാൻ അവരുടെ പേര് പറയുന്നില്ല. അവർ ഇന്ന് നല്ലനിലയില്‍ മുന്നോട്ടുപോകുകയാണ്. ഓസ്ട്രേലിയൻ പര്യടനത്തിനിടെ ഒരു സിനിമയുടെ ചിത്രീകരണത്തിനായി അവർ അഡ്ലെയ്ഡിലുണ്ട്. ഞാൻ ഓസ്ട്രേലിയൻ പര്യടനത്തിലാണെന്നും മത്സരത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതിനാല്‍ കുറച്ചുകാലത്തേക്ക് തമ്മില്‍ കാണേണ്ടെന്നും അവരോട് പറഞ്ഞു. അവർ എന്നെ ബസില്‍ ഫോളോ ചെയ്ത് കാൻബെറയിലേത്തി. പര്യടനത്തിനിടെ നടന്ന രണ്ടു ടെസ്റ്റുകളിലും എനിക്ക് അധികം റണ്‍സെടുക്കാൻ സാധിച്ചിരുന്നില്ല. പക്ഷേ എന്നോടൊപ്പം സമയം ചിലവഴിക്കണമെന്ന മട്ടിലായിരുന്നു അവർ. അങ്ങനെ രാത്രിയില്‍ ഞങ്ങള്‍ കണ്ടു. സംസാരിച്ചു. അവളോട് അവളുടെ കരിയറില്‍ ശ്രദ്ധകേന്ദ്രീകരിക്കാനും എനിക്ക് എന്റെ കരിയർ ശ്രദ്ധിക്കേണ്ടതുണ്ടെന്നും പറഞ്ഞു. ഞങ്ങള്‍ കാൻബെറയില്‍ നിന്ന് അഡ്ലെയ്ഡിലേക്ക് പോകുകയായിരുന്നു, അവളാണ് എന്റെ സ്യൂട്ട്കേസ് അന്ന് പാക്ക് ചെയ്തത്.
എന്നാല്‍ ഞാന്‍ ധരിക്കാറുള്ള ഷൂസ് അടക്കമാണ് അന്ന് ആ നടി സ്യൂട്ട്കേസ് പാക്ക് ചെയ്തത്. താരങ്ങളുടെ സ്യൂട്ട്കേസെല്ലാം നേരത്തേ തന്നെ വാഹനത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഞാനത് മനസിലാക്കുന്നത് ടീം ബസിലേക്ക് കയറാൻ 10 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴും. ധരിക്കാൻ മറ്റ് ഷൂസൊന്നുമില്ലാതെ ഒടുവില്‍ നടിയുടെ ലേഡീസ് ഷൂസ് ധരിച്ചാണ് ഞാനന്ന് ടീം ബസില്‍ കയറി വിമാനത്താവളത്തിലേത്തിയത്.
രാവിലെ എന്റെ ഷൂസ് കാണാനില്ലാതെ തിരഞ്ഞുനടക്കുകയായിരുന്നു ഞാൻ. താനത് പാക്ക് ചെയ്തെന്ന് അവള് എന്നോട് പറഞ്ഞു. ഇനി ഞാൻ എങ്ങനെ ബസിലേക്ക് പോകുമെന്ന് ഞാൻ ചോദിച്ചു. എന്റേത് ധരിച്ചോളൂ എന്ന് അവള് പറഞ്ഞു. ഒടുവിലെനിക്ക് ആ പിങ്ക് ഷൂസ് ധരിക്കേണ്ടിവന്നു. അത് മറയ്ക്കാൻ ഞാൻ എന്റെ ബാഗ് മുന്നില്‍ പിടിച്ചിരിക്കുകയായിരുന്നു. പക്ഷേ സഹതാരങ്ങള്‍ അത് കണ്ടുപിടിച്ചു. ഒടുവില്‍ വിമാനത്താവളത്തിലെത്തി അവിടെ നിന്നും മറ്റൊരു ഷൂസ് വാങ്ങുന്നതുവരെ എനിക്ക് ആ പിങ്ക് ഷൂസ് ധരിക്കേണ്ടതായി വന്നു...’’ യുവി പറഞ്ഞു. ക്ലബ്ബ് പ്രയ്റി ഫയർ എന്ന ചാനലില്‍ മുൻ ഓസീസ് താരം ആദം ഗില്‍ക്രിസ്റ്റ്, മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കല്‍ വോണ്‍ എന്നിവർക്കൊപ്പമുള്ള ഒരു ഷോയിലായിരുന്നു യുവിയുടെ വെളിപ്പെടുത്തല്‍.

യുവിയുടെ ഈ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദമുണ്ടാക്കിയിരിക്കുകയാണ്. അത് വെറും തമാശയായി കാണാനാവില്ല, പണ്ട് ഡേറ്റ് ചെയ്ത് പിരിഞ്ഞ് സ്ത്രീയെ കുറിച്ച് പൊതുപരിപാടിയില്‍ ഇത്തരം പ്രതികരണം നടത്തുന്നത് വളരെ മോശമാണ്, ഇത്തരത്തില്‍ സ്ത്രീകളെ പരിഹസിച്ചുള്ള തമാശകള്‍ തങ്ങള്‍ ആരാധിക്കുന്ന താരത്തിന്റെ ഭാഗത്തു നിന്ന് പ്രതീക്ഷിക്കുന്നില്ല, മറ്റൊരു വ്യക്തിയുടെ സ്വകാര്യതയെ കൂടി ബാധിക്കുന്ന കാര്യങ്ങള്‍ എങ്ങനെയാണ് ഇങ്ങനെ കളിയാക്കി പൊതുപരിപാടിയില്‍ പറയുന്നത്’ എന്നാണ് പലരും കൊടുക്കുന്ന കമന്റുകള്‍.
ഒരു കാലത്ത് യുവരാജ് സിങ്- ദീപിക പദുകോണ്‍ പ്രണയം ഒരുകാലത്ത് ഗോസിപ്പ് കോളങ്ങളിലെ സ്ഥിര സാന്നിധ്യമായിരുന്നു. എന്നാല്‍ തങ്ങള്‍ പ്രണയത്തിലാണെന്നാണ് ഇരുവരും വ്യക്തമാക്കിയിരുന്നില്ല. വളരെ ചെറിയ കാലത്തെ പ്രണയബന്ധത്തിന് ശേഷം ഇരുവരും വേർപിരിയുകയും ചെയ്തു. ബോളിവുഡ് നടി ഹസല്‍ കീച്ച് സിങ്ങിനെയാണ് യുവരാജ് വിവാഹം കഴിച്ചത്. ദീർഘനാളത്തെ പ്രണയത്തിനൊടുവില്‍ നടൻ രണ്‍വീർ സിങ്ങിനെയാണ് ദീപിക വിവാഹം കഴിച്ചത്.

Comments