മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തരാക്കിയ കോടതി ഉത്തരവിലൂടെ സത്യം ജയിച്ചെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ.
രാഷ്ട്രീയ ശത്രുക്കളുടെ പകവീട്ടലിന് ബിജെപി സംസ്ഥാന അധ്യക്ഷൻ ഇരയാകുകയായിരുന്നു. നീതിപീഠം അദ്ദേഹത്തിന് നീതി ഉറപ്പാക്കിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു . കോടതി ഉത്തരവ് വ്യക്തിപരമായി അദ്ദേഹത്തിന് മാത്രമല്ല, ഭാരതീയ ജനതാപാര്‍ട്ടിക്കാകെ ഉണര്‍വേകുന്നതാണന്നും വി.മുരളീധരൻ വ്യക്തമാക്കി .






