തിരുവനന്തപുരം: എ.ഡി.ജി.പി ആര്. അജിത്കുമാര്‍ ആര്.എസ്.എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എ.ഡി.ജി.പി ആര്.എസ്.എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. പൂരം കലക്കിയതിലുള്ള റിപ്പോര്‍ട്ട് എ.ഡി.ജി.പിക്ക് എതിരാണ്. എ.ഡി.ജി.പിയെ സംരക്ഷിക്കുമെന്ന് കരുതുന്നില്ലെന്നും വെള്ളാപ്പള്ളി നടേശന് മാധ്യമങ്ങളോട് പറഞ്ഞു.
സംഘപരിവാറിനെ തീണ്ടാനും തൊടാനും പാടില്ലേ? അവരും മനുഷ്യരല്ലേയെന്നും വെള്ളാപ്പള്ളി ചേദിച്ചു. അവരെ കാണുന്നതിൽ എന്താണ് തെറ്റ്, അവരും മനുഷ്യരല്ലേ…അങ്ങനെയാണെങ്കിൽ മുഖ്യമന്ത്രി എങ്ങനെയാണ് ഇന്ത്യൻ പ്രധാനമന്ത്രിയെ കാണുന്നത്. ആർഎസ്എസ് നേതാവിനെ എഡിജിപി കാണുന്നത് ഒരു മഹാപാപമാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അന്വേഷണ റിപ്പോർട്ടിനെ കുറിച്ചുള്ള വിവരങ്ങൾ കേട്ടാൽ തന്നെ തൃശൂർ പൂരം ഉൾപ്പടെയുള്ള കാര്യങ്ങളിൽ എഡിജിപിയുടെ സമീപനം ശരിയായില്ല എന്ന റിപ്പോർട്ടുകളാണ് കിട്ടിയിരിക്കുന്നത്. മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിക്കുമെന്ന് തോന്നുന്നില്ല.മുഖ്യമന്ത്രി എഡിജിപിക്കെതിരെ നടപടി എടുക്കുമെന്ന് വിശ്വസിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. അതിനുവേണ്ടി ഒന്നോ രണ്ടോ ദിവസങ്ങള്‍കൂടി കാത്തിരിക്കണമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

Comments