
തിരുവനന്തപുരം: മാസപ്പടിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ മൊഴി എസ്.എഫ്.ഐ.ഒ. (സീരിയസ്േ ഫ്രാഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്) രേഖപ്പെടുത്തിയ 'ടൈമിങില്‍' രാഷ്ട്രീയ ചര്‍ച്ച. ചെന്നൈയില്‍ കഴിഞ്ഞ ഒന്‍പതിന് എസ്.എഫ്.ഐ.ഒ. ഉദ്യോഗസ്ഥന് അരുണ്‍ പ്രസാദാണ് മൊഴിയെടുത്തത്. ചെയ്യാത്ത സേവനത്തിന് സി.എം.ആര്.എല്ലില്‍നിന്ന് വീണയുടെ കമ്പനിയായ എക്സാലോജിക് 1.72 കോടി മാസപ്പടി വാങ്ങിയെന്നാണ് കേസ്. കേസ് രജിസ്റ്റര്‍ ചെയ്തു പത്തു മാസത്തിനുശേഷമാണ് വീണയെ വിളിച്ചുവരുത്തി മൊഴിയെടുത്തത്.
വയനാട് ലോക്സഭയിലേക്കും ചേലക്കര, പാലക്കാട് നിയമസഭകളിലേക്കും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് വീണയുടെ മൊഴിയെടുത്തത്. അടുത്ത മാസം ഈ കേസില്‍ എസ്.എഫ്.ഐ.ഒ. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം ചൂടുപിടിക്കുമ്പോള്‍ കേസ് വീണ്ടും ചര്‍ച്ചയാകും. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കും വിജയപ്രതീക്ഷയുണ്ട്. അതിനിടെ, ഇപ്പോഴത്തെ മൊഴിയെടുപ്പും രാഷ്ട്രീയ ഒത്തുകളിക്കുള്ള നീക്കമാണെന്ന് പ്രതിപക്ഷം സംശയിക്കുന്നു. എന്നാല്‍ ബി.ജെ.പിയുമായി സി.പി.എമ്മിന് ഒരു ബന്ധവുമില്ലെന്നതിനു തെളിവായി ഈ മൊഴിയെടുക്കലിനെ ഇടതുപക്ഷവും ചര്‍ച്ചയാക്കും.
അന്വേഷത്തിന്റെ അന്തിമ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഉപതെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കും. അന്വേഷണം അട്ടിമറിക്കപ്പെടുമെന്നുതന്നെയാണ് കോണ്‍ഗ്രസ് ഇപ്പോഴും പറയുന്നത്. ഒരു ചുക്കും സംഭവിക്കില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രതികരണം ഒത്തുകളി ആരോപണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ്. ബി.ജെ.പിയുടെ തൃശൂര്‍ വിജയവും തൃശൂര്‍ പൂരം കലക്കലും എ.ഡി.ജി.പി: എം.ആര്. അജിത് കുമാറിന്റെ ആര്.എസ്.എസ്. നേതാക്കളുമായുള്ള കൂടിക്കാഴ്ചയുമെല്ലാം മാസപ്പടി കേസുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചര്‍ച്ചയിലും വിഷയമായി മാറും.
കഴിഞ്ഞ ജനുവരി അവസാനമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്പനിയുടെ ദൂരൂഹമായ ഇടപാടുകള്‍ അന്വേഷിക്കാന്‍ കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ.്എഫ.്ഐ.ഒയെ ചുമതലപ്പെടുത്തിയത്. കേരളം വീണ്ടും തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോഴാണ് അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കലിനു കേന്ദ്ര ഏജന്‍സി നീക്കം ശക്തമാക്കുന്നതെന്നതാണു യഥാര്‍ഥ്യം.






