
തിരുവനന്തപുരം: നാല് ദിവസത്തിനുള്ളില്‍ കാലവര്‍ഷം പൂര്‍ണമായും വിടവാങ്ങുമെന്നും അതേ ദിവസങ്ങളില്‍തന്നെ തെക്കേ ഇന്ത്യയില്‍ തുലാവര്‍ഷം ആരംഭിച്ചേക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തില്‍ അടുത്ത ഒരാഴ്ച നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യത.
ചിലയിടങ്ങളില്‍ 17-ന് അതിശക്തമായ മഴ പെയ്തേക്കും. ഇന്ന് ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലെര്‍ട്ടുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നാളെ മഞ്ഞ അലെര്‍ട്ട്.
16ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും 17ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളിലുമാണ് യെല്ലോ അലെര്‍ട്ട്.മധ്യ കിഴക്കന്‍ അറബിക്കടലില്‍ ഇപ്പോള്‍ ന്യൂനമര്‍ദമുണ്ട്. പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് അടുത്ത 12 മണിക്കൂറിനുള്ളില്‍ മധ്യ അറബിക്കടലില്‍ ഇത് തീവ്ര ന്യൂനമര്‍ദമായി മാറിയേക്കാം.






