
തന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയയാള്‍ 500 രൂപയുടെ ഫോട്ടോസ്റ്റാറ്റ് നല്കിയ പറ്റിച്ചതായി നടന് രജിത് മേനോന്റെ പരാതി. തൃശ്ശൂരില്‍ രജിത്തിന്റെ ഉടമസ്ഥതയിലുള്ള 'സ്വാദ്' എന്ന റസ്റ്റോറന്റിലാണ് സംഭവം. ഭക്ഷണം കഴിക്കാന്‍ എത്തിയയാള്‍ ജീവനക്കാരനെ ഏല്‍പ്പിച്ചത് 500 രൂപയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പിയായിരുന്നു.
വ്യാജ നോട്ടാന് ഇതെന്ന് തിരിച്ചറിയാതെ ജീവനക്കാന് ഈ പണം വാങ്ങി. തുടര്‍ന്ന് പെട്രോള്‍ പമ്പില്‍ എത്തിയപ്പോഴാണ് പറ്റിക്കപ്പെട്ട വിവരം തിരിച്ചറിഞ്ഞത്. പിന്നിട് സമീപത്തെ ബാങ്കിലെത്തി ഇക്കാര്യം സ്ഥിരീകരിച്ച ശേഷം നോട്ട് പോലീസിന് കൈമാറിയിട്ടുണ്ട്. ഇക്കാര്യം രജിത് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. കള്ളനോട്ട് തിരിച്ചറിയാനുള്ള വിദ്യകളും രജിത് ഫേസ്ബുക്ക് വീഡിയോയിലൂടെ വ്യക്തമാക്കുന്നുണ്ട്.






