
ശ്രീനഗര്‍; പ്രത്യേക പദവി എടുത്തുമാറ്റിയതിന് ശേഷമുള്ള ജമ്മു കശ്മീരിലെ ആദ്യ മുഖ്യമന്ത്രിയായി നാ,ണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള സത്യപ്രതിജ്ഞ ചെയ്ത് അദികാരമേറ്റു. രണ്ടാം തവണയാണ് ഒമര്‍ കശ്മീരിന്‍രെ മുഖ്യമന്ത്രി പദം അലങ്കരിക്കുന്നത്. ലഫ്റ്റന്ര് ഗവര്‍ണര്‍ മനോജ് സിന്‍ഹ സത്യവാചകം ചെല്ലിക്കൊടുത്തു.
ഒമറിനൊപ്പം നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയിലെ മറ്റംഗങ്ങളായ സകീന മസൂദ്, ജാവേദ് ദര്, ജാവേദ് റാണ, സുരിന്ദര്‍ ചൗധരി എന്നിവര്‍ക്കൊപ്പം സ്വതന്ത്രനായ സതീഷ് ശര്‍മയും സത്യപ്രതിജ്ഞ ചെയ്തു. ജമ്മുവില്‍ നിന്നുള്ള സുരീന്ദര്‍ ചൗധരിയാണ് ഉപമുഖ്യമന്ത്രി. മേഖലയിലെ ജനങ്ങളുടെ ശബ്ദമാകാനാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തതെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു. എല്ലാവരെയും ഒപ്പം കൊണ്ടുപോകുകയെന്നതാണ് ഞങ്ങളുടെ ശ്രമമെന്നും മന്ത്രിസഭയിലെ മൂന്ന് ഒഴിവുകള്‍ ക്രമേണെ നികത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രജൗരി ജില്ലയിലെ നൗഷേര മണ്ഡലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്ന പരാജയപ്പെടുത്തിയാണ് സുരീന്ദര്‍ ചൗധരി വിജയം നേടിയത്.






