തൃശൂർ: ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള സന്ദർശനം ജില്ലാ ഭരണകൂടം താൽക്കാലികമായി നിരോധിച്ചു. പീച്ചി ഡാമിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനത്തിനും മലയോര മേഖലയിലെ രാത്രിയാത്രയ്ക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ശക്തമായ മഴയും തുടർന്നുള്ള മുന്നറിയിപ്പുകളും കണക്കിലെടുത്ത് കോട്ടയം ജില്ലയിലെ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽക്കല്ല്, മാർമല അരുവി ഉൾപ്പെടെയുള്ള എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനവും ഓഗസ്റ്റ് 4 വരെ നിരോധിച്ചു. ഈരാറ്റുപേട്ട–വാഗമൺ റോഡിലെ രാത്രികാല യാത്രയ്ക്കും ജില്ലാ കലക്ടർ വിലക്കേർപ്പെടുത്തി.
അതേസമയം, കോട്ടയം–കുമളി ദേശീയപാതയിൽ മുണ്ടക്കയം മുതൽ കുട്ടിക്കാനം വരെയുള്ള വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ഏറെ നേരം ഗതാഗത തടസ്സവും അനുഭവപ്പെട്ടു.

Comments