
ഡല്‍ഹിയില്‍ ശൈത്യ കാലമാകുന്നതിന് മുന്‍പ് തന്നെ വായു മലിനീകരണം നരത്തില്‍ പിടിമുറുക്കി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡല്‍ഹിയില്‍ പലയിടത്തും 250 മുകളിലാണ് വായു ഗുണനിലവാരസൂചിക രേഖപ്പെടുത്തിയത്.അതേ സമയം ഇന്ന് ആനന്ദ് വിഹാറില്‍ വായു ഗുണനിലവാര സൂചിക 445 രേഖപ്പെടുത്തിമുഖ്യമന്ത്രി അതിഷിയും പരിസ്ഥിതി മന്ത്രി ഗോപാല്‍ റായും മേഖല സന്ദര്‍ശിച്ചു. ഉത്തര്‍പ്രദേശില്‍ നിന്നും കൗശാമ്പി ബസ് ടെര്‍മിനലിലേക്ക് എത്തുന്ന ഡീസല്‍ ബസുകളാണ് മലിനീകരണത്തോത് ഉയര്‍ത്തുന്നതെന്ന് ഗോപാല്‍ റായ് പ്രതികരിച്ചു.
യമുനാ നദിയുടെ അവസ്ഥയും ശോചനീയമാണ്. മലിനീകരണത്തിന്റെ ഭാഗമായുള്ള വിഷപ്പത യമുനയെ ആകെ ബാധിച്ചു. നദിയിലെ ജലം പ്രയോജനപ്പെടുത്തി കൊണ്ടിരുന്ന ജനങ്ങളെയും ഇത് ബുദ്ധിമുട്ടിലാക്കി. ഡല്‍ഹിയിലെ വായു മലിനീകരണത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ പരസ്പരം പഴിചാരുകയാണ്. കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് ഉത്തര്‍പ്രദേശ് ഹരിയാന സര്‍ക്കാരുകള്‍ നിയന്ത്രിക്കുന്നില്ലെന്ന് ആംആദ്മി ആരോപിച്ചു. കഴിഞ്ഞ 10 വര്‍ഷമായി മലിനീകരണം നിയന്ത്രിക്കുന്നതിന് ഡല്‍ഹി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നാണ് ബിജെപിയുടെ വിമര്‍ശനം.






