
ന്യൂഡല്‍ഹി: മദ്രസകള്‍ അടച്ചുപൂട്ടാനും മദ്രസാ ബോര്‍ഡുകള്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന ധനസഹായം നിര്‍ത്തണമെന്നുമുള്ള ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഇക്കാര്യത്തില്‍ ബാലാവകാശകമ്മീഷന് അയച്ച കത്തില്‍ തുടര്‍ നടപടികള്‍ എടുക്കരുതെന്ന് സുപ്രീംകോടതി സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെ ചീഫ് സെക്രട്ടറിമാരോട് നിര്‍ദേശിച്ചിരിക്കുകയാണ്.
ജമി ഇയ്യത്തുല്‍ ഉലമയാണ് ഇതിനെ എതിര്‍ത്ത് ഹര്‍ജി നല്‍കിയത്. ബാലാവകാശ കമ്മീഷന്റെ കത്തിനെ അടിസ്ഥാനമാക്കി യു.പി. സര്‍ക്കാര്‍ മദ്രസകള്‍ക്ക് എതിരേ നടപടി ആരംഭിച്ചിരുന്നു. ഇക്കാര്യത്തില്‍ യുപി, ത്രിപുര സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടുള്ള നടപടികളും സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി.






