
റാഞ്ചി: ഝാര്‍ഖണ്ഡില്‍ ബിജെപിക്ക് തിരിച്ചടി. സ്ഥാനാർത്ഥി നിർണയത്തിൽ കുടുംബ വാഴ്ചയെന്ന് ആരോപിച്ചാണ് നേതാക്കളുടെ രാജി. എംഎൽഎമാരുൾപ്പെടെ പത്തോളം പേർ രാജി വെച്ചതായാണ് റിപ്പോർട്ട്.പാർട്ടി സംസ്ഥാന വക്താവടക്കമുള്ള മൂന്നു നേതാക്കളാണ് പാർട്ടിവിട്ടത്. മൂന്നു പേരും ജാർഖണ്ഡ് മുക്തി മോർച്ചയിൽ ചേർന്നു. പാർട്ടി ഒഴിവാക്കിയവർ പുതിയ അവസരം തേടുകയാണെന്നാണ് ബിജെപിയുടെ പ്രതികരണം.
മുൻ മുഖ്യമന്ത്രി അർജുൻ മുണ്ടയുടെ ഭാര്യക്കും, ചാമ്പയ് സോറന്റെ മകനും സീറ്റ് നൽകിയതിനെ ചൊല്ലിയാണ് ജാർഖണ്ഡിവലെ ബിജെപിയിൽ തർക്കം ആരംഭിച്ചത്. മുൻ മുഖ്യമന്ത്രി രഘുബർദാസിന്റെ മരുമകൾക്കും ബിജെപി സീറ്റ് നൽകിയിരുന്നു. ഇതോടെയാണ് ബിജെപിയിൽ കുടുംബ വാഴ്ചയുണ്ടെന്ന ആരോപണവുമായി നേതാക്കൾ രംഗത്തെത്തിയത്. ഇത് പാർട്ടി പ്രവർത്തകരോടുള്ള വഞ്ചനയാണെന്നും പ്രവർത്തകർ പറഞ്ഞു.
സംസ്ഥാന വക്താവായിരുന്ന കുനാൽ സാരംഗി, ലൂയിസ് മൊറാണ്ടി, ലക്ഷമൺ ടുഡു എന്നിവരുടെ നേതൃത്വത്തിൽ ഒരു വിഭാഗം പ്രവർത്തകർ പാർട്ടി വിട്ടത്.2014ൽ ദുംക മണ്ഡലത്തിൽ മുഖ്യമന്ത്രി ഹേമന്ത് സോറനെ തിരഞ്ഞെടുപ്പില്‍ തോൽപ്പിച്ചാണ് ലൂയിസ് മൊറാണ്ടി നിയമസഭയിലെത്തിയത്.സംസ്ഥാന വൈസ് പ്രസിഡന്റുകൂടിയായിരുന്ന വനിതാ നേതാവിലൂടെയാണ് ചരിത്രത്തിലാദ്യമായി ദുംക മണ്ഡലത്തിൽ ബിജെപി വിജയിച്ചത്. പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര അച്ചടക്കം ദുര്‍ബലമായി എന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും പാര്‍ട്ടി വിട്ടത്. രാജിക്കത്ത് ബിജെപി അധ്യക്ഷന്‍ കൈമാറിയതായി ഇരുവരും വ്യക്തമാക്കി.
രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ബിജെപി എംഎല്‍എ കേദാര്‍ ഹസ്ര പാര്‍ട്ടി വിട്ട് ജെഎംഎലില് ചേര്‍ന്നിരുന്നു. പാര്‍ട്ടിയുമായി കുറച്ചുകാലം മുന്‍പ് തന്നെ അകലത്തിലായിരുന്ന കുനാല്‍ സാരംഗി ബിജെപി വക്താവ് സ്ഥാനം രാജിവെച്ചിരുന്നു. എജിഎസിയു പാര്‍ട്ടി വിട്ട് ഉമാകാന്ത് രാജകും കഴിഞ്ഞ ദിവസം ജെഎംഎമ്മില്‍ ചേര്‍ന്നിരുന്നു.






