
തിരുവനന്തപുരം: സംഘപരിവാറുമായി ഗൂഡാലോചന നടത്തിയയാള്‍ പിണറായി വിജയനാണെന്നും ആര്‍എസ്എസ് നേതാക്കളുടെ അരികിലേക്ക് എഡിജിപിയെ വിട്ടയാളാണ് പിണറായിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. മുഖ്യമന്ത്രിക്കുള്ള മറുപടിയായിട്ടായിരുന്നു സതീശന്റെ പ്രതികരണം. നാലു വോട്ടിന് വേണ്ടി അവസരവാദം നടത്തുന്നത് മുഖ്യമന്ത്രിയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മലപ്പുറത്തെക്കുറിച്ച് മുഖ്യമന്ത്രിയുടെ വാക്കുകള്‍ സംഘപരിവാര്‍ വാദമാണെന്നും വിമര്‍ശിച്ചു. 100 കോടിയുടെ കോഴയാരോപണം വന്നിട്ട് മുഖ്യമന്ത്രി എന്തു നടപടിയെടുത്തെന്നും ചോദിച്ചു. ജമാ അത്ത ഇസ്ളാമിയുടെ അരികല്‍ പോയി വോട്ടുചോദിച്ചത് പിണറായി വിജയനാണ്. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പിപി ദിവ്യയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫയാണെന്നും പിപി. ദിവ്യയെ ചോദ്യം ചെയ്യണ്ടേ പോലീസ് എവിടേയെന്നും പിപി ദിവ്യയെ അറസ്റ്റ് ചെയ്യേണ്ടേയെന്നും വിഡി സതീശന് ചോദിച്ചു.
നവീന്‍ബാബുവിനെതിരായ വ്യാജകത്ത് തയ്യാറാക്കിയത് എഴുതി നലകിയത് എകെജി സെന്ററില്‍ വെച്ചാണെന്നും വി.ഡി. സതീശന് ആരോപിച്ചു. പാലക്കാട്ടെ അബ്ദുള്‍ ഷുക്കൂര്‍ ജനസമ്മിതിയുള്ള രാഷ്ട്രീയക്കാരനാണെന്നും പാര്‍ട്ടിയില്‍ നിന്നുള്ള അവഗണന സഹിക്കാന്‍ വയ്യാതെയാണ് അയാള്‍ പാര്‍ട്ടി വിട്ടതെന്നും അദ്ദേഹം കോണ്‍ഗ്രസിലേക്ക് വന്നാല്‍ ഷുക്കൂറിനെ ഇരുകയ്യുംനീട്ടി സ്വാഗതം ചെയ്യുമെന്നും പറഞ്ഞു.






