
ഗവര്‍ണര്‍ അരിഫ് മുഹമ്മദ് ഖാനെതിരെ സിപി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ഗവര്‍ണര്‍ കാവിവത്കരണം നടത്തുന്നതായിയാണ് ആരോപണം.ഇതിന് വേമ്ടി സര്‍വകലാശാലകലില്‍ നിയമനം നടത്തുന്നു.ആരോഗ്യ സര്‍വകലാശാലയില്‍ കുന്നുമ്മല്‍ മോഹനനെ വീണ്ടും നിയമിച്ചത് നിയമവിരുദ്ധമാണ്.വിഷയം ആരും ചര്‍ച്ച ചെയ്യുന്നില്ലെന്നും നിയമവിരുദ്ധമായ നിലപാടുകള്‍ക്കെതിരെ ആവശ്യമായ നടപടിയെടുക്കുമെന്നും എം വി ഗോവിന്ദന് പ്രതികരിച്ചു.
ഗോപിനാഥ് രവീന്ദ്രനെ കണ്ണൂര്‍ വിസിയായി വീണ്ടും നിയമിച്ചപ്പോള്‍ എന്തെല്ലാം ബഹളമായിരുന്നുവെന്ന് ചോദിച്ച അദ്ദേഹം ഇപ്പോള്‍ ഒരു ചര്‍ച്ചയും ഒരു പ്രയാസവുമില്ലെന്നും പറഞ്ഞു.
ഇടത് എംഎല്‍എമാരെ വില കൊടുത്ത് വാങ്ങാനാവില്ലെന്നും എം വി ഗോവിന്ദന് വ്യക്തമാക്കി. തോമസ് കെ തോമസിന്റെ കോഴ ആരോപണം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ല. ഇതൊന്നും പാര്‍ട്ടി അന്വേഷിക്കേണ്ട കാര്യമില്ല. വസ്തുതയുണ്ടെങ്കില്‍ പാര്‍ട്ടി പരിശോധിക്കും. ഇപ്പോഴുള്ളത് ആരോപണങ്ങള്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഷുക്കൂര്‍ പാര്‍ട്ടി വിട്ടിട്ടില്ല. ഇന്നത്തെ കണ്‍വെന്‍ഷനില്‍ ഉണ്ടാകും. അന്‍വറിന്റെ കാര്യം എല്ലാവര്ക്കും ഇപ്പോള്‍ മനസിലായി. എങ്ങനെയാണ് ആളെ കൂട്ടിക്കൊണ്ടുവരുന്നതെന്നും കണ്ടല്ലോയെന്നും അദ്ദേഹം പരിഹസിച്ചു. യുഡിഎഫില്‍ സതീശനും സുധാകരനും തമ്മില്‍ കടുത്ത ഭിന്നതയുണ്ട്. അതിന് കാരണം അന്‍വറാണ്.






