
മീനങ്ങാടി: വയനാടിന്റെ ഏറ്റവും വലിയ ആവശ്യം മെഡിക്കല്‍കോളേജാണെന്നും അത് ഉടന്‍ കൊണ്ടുവരുമെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയജ്കാഗാന്ധി. ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളിലും ഇടപെടുമെന്നും വയനാടിന്റെ കാലാകാലങ്ങളായുള്ള ആവശ്യം നടപ്പാക്കുമെന്നും പറഞ്ഞു. വയനാട് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ പ്രിയങ്ക ആദ്യ പ്രചരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മീനങ്ങാടി ഗ്രൗണ്ടില്‍ സജ്ജമാക്കിയ വേദിയില്‍ പ്രിയങ്ക സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ജനങ്ങളെ ആദ്യമായി അഭിസംബോധന ചെയ്തു. ഭരണഘടനാമൂല്യങ്ങള്‍ക്കും ജനാധിപത്യത്തിനും വേണ്ടിയാണ് കോണ്‍ഗ്രസിന്റെ പോരാട്ടമെന്നും വയനാടിന്റെ ഏറ്റവും വലിയ ആവശ്യം മെഡിക്കല്‍ കോളേജാണെന്നും പറഞ്ഞു. പാര്‍ലമെന്റില്‍ വയനാടിന്റെ ശബ്ദമായി മാറുമെന്നും പറഞ്ഞു.
ഇത് ജനാധിപത്യത്തിന് വേണ്ടി പോരാടേണ്ട സമയമാണെന്നും ഭരണഘടനാ മൂല്യങ്ങള്‍ക്കും തുല്യതയ്ക്കും വേണ്ടി പോരാടണമെന്നും കോണ്‍ഗ്രസ് അക്കാര്യത്തില്‍ വലിയ പോരാട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നശതന്നും പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്കെതിരേ രാജ്യത്ത് ആക്രമണം നടക്കുന്നു ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു കര്‍ഷകര്‍ക്ക് പൊള്ളയായ വാഗ്ദാനം നല്കുന്നു എന്നും രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായ സ്ഥിതിയിലേക്ക് നീങ്ങുകയാണെന്നും പറഞ്ഞു. പ്രിയങ്കയുടെ നാമനിര്മദശപത്രിക ഇന്ന് സ്വീകരിച്ചു.
വയനാട്ടില്‍ പാര്‍ലമെന്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനെത്തിയ പ്രിയങ്കയ്ക്ക്് ആവേശ സ്വീകരണമാണ് പ്രവര്‍ത്തകര്‍ ഒരുക്കിയത്. ത്രിവര്‍ണ്ണ പതാകയും ബലൂണുകളുമൊക്കെ ഉയര്‍ത്തിയാണ് പ്രിയങ്കയെ പ്രവര്‍ത്തകര്‍ വരവേറ്റത്. വയനാടിന്റെ സ്നേഹത്തിന് പ്രിയങ്ക നന്ദി പറഞ്ഞു. പ്രിയങ്ക പത്രികയില്‍ കാണിച്ചിരുന്ന സ്വത്തുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബിജെപി പ്രതിഷേധിച്ചിരുന്നു.






