
രാമക്ഷേത്ര നിര്‍മാണത്തിന് ശേഷമുള്ള ആദ്യ ദീപാവലിയെ വരവേല്‍ക്കാനായി അയോധ്യ ഒരുങ്ങിക്കഴിഞ്ഞെന്ന് രാമക്ഷജന്മഭൂമി മുഖ്യപുരോഹിതനായി ആചാര്യ സത്യേന്ദ്ര ദാസ്.ദര്‍ശനം സുഗമാക്കാനായി വേണ്ടുന്ന നടപടികള്‍ കൈക്കൊണ്ടതായി അദ്ദേഹം എ എന്‍ എയോട് വ്യക്തമാക്കി.25 ലക്ഷം ദീപം തെളിയിക്കാനാണ് ലക്ഷ്യമാക്കുന്നത്. ഇതിന് പുറമേ സരയൂ ഘട്ടത്തില്‍ 1,100 പേരെ പങ്കെടുപ്പിച്ചുകൊണ്ട് മഹാ ആരതിയും നടക്കും.
ഇതും റെക്കോര്‍ഡ് നേടാനുള്ള ശ്രമമായിരിക്കും. അയോദ്ധ്യക്ക് സമീപത്തുള്ള 55 ഘട്ടുകളിലാകും ദീപം തെളിക്കുക. ?ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡിസിന്റെ 30 അം?ഗ സംഘം ദീപോത്സവത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ അയോദ്ധ്യയിലെത്തിയിട്ടുണ്ട്. ഇത്തവണയും സരയൂനദിക്കരയില്‍ റെക്കോര്‍ഡ് സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മഹാ ആഘോഷത്തില്‍ എല്ലാവരോടും പങ്കെടുക്കാനും മുഖ്യമന്ത്രി യോ?ഗി ആദിത്യനാഥ് ആഹ്വാനം ചെയ്തിരുന്നു.
ഇത്തവണ രണ്ട് റെക്കോര്‍ഡുകള്‍ക്ക് സാധ്യതയുണ്ടെന്നും ഏഴാമത്തെ ദീപോത്സവമാണ് ഗിന്നസ് അധികൃതരെ സാക്ഷ്യം വച്ച് നടത്തപ്പെടുന്നതെന്നും ടീം ഇന്‍ചാര്‍ജായ നിഷാല്‍ ബരോട്ട് പറഞ്ഞു. ആറ് രാജ്യങ്ങളിലെയും 16 ഇന്ത്യന്‍ സംസ്ഥാനങ്ങളിലെയും കലാകാരന്മാര് പങ്കെടുക്കുന്ന ശോഭയാത്രയോടെയാകും ദീപോത്സവത്തിന് തുടക്കമാകുക.






