
ലക്നൗ: യുപി മദ്രസാ വിദ്യാഭ്യാസനിയമം ശരിവെച്ച് സുപ്രീംകോടതി. യുപിയിലെ മദ്രസകള്‍ക്ക് പ്രവര്‍ത്തിക്കാം, ഹൈക്കോടതി വിധിയില്‍ പിഴവ് പറ്റിയെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ മദ്രസകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് മദ്രസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.
നിയമനിര്‍മ്മാണത്തില്‍ മതപരമായ കാര്യങ്ങള്‍ ഉണ്ടായാല്‍ അതും ഭരണഘടനാനുസൃതമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സുപ്രീംകോടതിവിധി ഉത്തര്‍പ്രദേശിലെ 16,000-ത്തോളം വരുന്ന മദ്രസകള്‍ക്ക് വലിയ ആശ്വാസമായി, അവയുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന 2004 ലെ നിയമത്തിന്റെ സാധുത സുപ്രീം കോടതി ഇന്ന് ശരിവച്ചു.
ഈ നിയമം ഭരണഘടനാ വിരുദ്ധവും മതേതരത്വ തത്വത്തിന്റെ ലംഘനവുമാണെന്ന് പ്രഖ്യാപിച്ച അലഹബാദ് ഹൈക്കോടതി വിധി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് റദ്ദാക്കി. മദ്രസ വിദ്യാര്‍ത്ഥികളെ ഔപചാരിക സ്കൂള്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.






