28 നാള് നീണ്ടുനിന്ന് തിരഞ്ഞെടുപ്പാവേശത്തിന് ഇന്ന് കൊട്ടിക്കാലാശമായി. ഇനി മറ്റന്നാള്‍ ചേലക്കര പോളിങ് ബൂത്തിലേക്ക് . വികസനവും ക്ഷേമവും രാഷ്ട്രീയവും ചര്‍ച്ചയായ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വോട്ടര്‍മാരുടെ മനസ് ആര്‍ക്കൊപ്പമെന്ന് വ്യക്തമാകാനായി ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. ചേലക്കര ടൗണില്‍ കൊട്ടിക്കലാശം വളരെ ആവശത്തോടെയായിരുന്നു. രമ്യ ഹരിദാസിനോപ്പം പാലക്കാട് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും കൊട്ടിക്കലാശത്തിനെത്തിയിരുന്നു. കൂടാതെ ചാണ്ടി ഉമ്മനും വി കെ ശ്രീകണ്ഠനും കൊട്ടിക്കലാശത്തില്‍ രമ്യയുടൊപ്പം ഉണ്ടായിരുന്നു.മണ്ഡലത്തില്‍ വളരെ കടുത്ത മത്സരമായിരിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതികരണം.
പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലും മുന്നണികള്‍ തികഞ്ഞ വിജയപ്രതീക്ഷയിലാണ്. വയനാട്ടിലും ചേലക്കരയിലും നാളെ നിശബ്ദ പ്രചാരണമായിരിക്കും. നവംബര്‍ 13 നാണ് വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ്. നവംബര്‍ 23 നാണ് മൂന്നിടത്തും വോട്ടെണ്ണല്‍.

Comments