കണ്ണൂര്‍: സ്വതന്ത്രന്മാര് പാട്ടിക്ക് വയ്യാവേലിയാകുമെന്ന് പരാമര്‍ശിച്ചിട്ടുള്ള ആത്മകഥാ വിവാദത്തിന് പിന്നാലെ എല്‍ഡിഎഫിന്റെ പ്രചരണയോഗത്തില്‍ പങ്കെടുക്കാന്‍ ഇ.പി. ജയരാജന് ഇന്ന് പാലക്കാട്ടെത്തും. പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി. സരിനെ ലക്ഷ്യമിട്ടുള്ള രൂക്ഷവിമര്‍ശനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരാമര്‍ശിക്കുന്ന 'കട്ടന്‍ചായയും പരിപ്പുവടയും' എന്ന ആത്മകഥയുമായി ബന്ധപ്പെട്ട് ഇന്നലെ വന്‍ വിവാദമായതിന് പിന്നാലെയാണ് സരിന് വേണ്ടി വോട്ടു ചോദിച്ച് ഇ.പി. എത്തുന്നത്.
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് ഇ.പി. ജയരാജന് പ്രതികരിച്ചു. രണ്ടാം പിണറായി വിജയന് സര്‍ക്കാര്‍ പരാജയമാണെന്നും ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പാളിയെന്നും സ്വതന്ത്രന്മാര് വയ്യാവേലിയാകുമെന്നുമടക്കമുള്ള വിമര്‍ശനങ്ങള്‍ ഉള്‍പ്പെട്ട ആത്മകഥയിലെ വിവരങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു. എന്നാല്‍ സംഭവം വന്‍ വിവാദമായതോടെ ആരോപണങ്ങളെല്ലാം തള്ളി ഇ.പി. ജയരാജനും രംഗത്ത് വന്നിരുന്നു. താന്‍ എഴുതാത്ത കാര്യമാണ് പുറത്തുവരുന്നതെന്നും ഇത് ഗൂഡാലോചനയുടെ ഭാഗമാണെന്നും ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും പറഞ്ഞു. ഇ.പി.യെ പാര്‍ട്ടി വിശ്വസിക്കുന്നെന്ന് എം.വി. ഗോവിന്ദനും പറഞ്ഞു.
ചേലക്കരയില്‍ നിയമസഭയിലേക്കും വയനാട്ടില്‍ ലോക്സഭയിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് നടക്കുന്ന ദിവസം തന്നെ വിവാദം പൊട്ടിപ്പുറപ്പെട്ടതില്‍ പാര്‍ട്ടിയുടെ അതൃപ്തിക്കും കാരണമായിട്ടുണ്ട്. ജയരാജനോട് പാര്‍ട്ടി വിശദീകരണം ചോദിക്കും. ആത്മകഥാവിവാദം സിപിഎം പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ശേഷമായിരിക്കും ചര്‍ച്ച ചെയ്യുക. പുസ്തകത്തില്‍ വ്യക്തിപരമായ വിഷയങ്ങളും ചിത്രങ്ങളും ഉള്‍പ്പെട്ടത് സംശയകരമാണെന്നാണ് പാര്‍ട്ടിയുടെ നിലപാട്. പാലക്കാട് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇ.പി.യുടെ പരിപാടികള്‍ നേരത്തെ പ്രഖ്യാപിക്കപ്പെട്ടതാണെന്നും ഇപ്പോഴത്തെ വിവാദത്തിന് പിന്നില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണെന്നുമാണ് സരിന്റെ പ്രതികരണം.

Comments