
മിമിക്രി വേദികളിലൂടെ തുടങ്ങി പിന്നീട് ബിഗ് സ്ക്രിനില്‍ കോമഡി വേഷങ്ങളിലൂടെ പ്രേക്ഷകരെ കുടു കുടെ ചിരിപ്പിച്ച് കൈയടി വാങ്ങിയ താരമാണ് സലീം കുമാര്‍. നര്‍മ്മരസമുള്ള കഥാപാത്രങ്ങള്‍ മാത്രമല്ല കരുത്തുറ്റ സീരിയസ് വേഷങ്ങള്‍ വെള്ളിത്തിരയില്‍ അവതരിപ്പിച്ച് പ്രേക്ഷകരെ ഈറനണിയിക്കാനും സലീം കുമാറിനു കഴിഞ്ഞിട്ടുണ്ട്. ഉരുളയ്ക്ക് ഉപ്പേരി പോലെ തനിക്കെതിരെ വരുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിലും സലീം കുമാര്‍ മുന്നിലാണ്. സിനിമയില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും താരം അങ്ങനെ തന്നെയാണ്.
തഗ് മറുപടികളുടെ തമ്പ്രാന് എന്നാണ് താരത്തെ സോഷ്യല്‍ മീഡിയയില്‍ വിശേഷിപ്പിക്കുന്നത്. ഈ തഗുകള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി മാറാറുമുണ്ട്.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലെ തന്ത വൈബ്, അമ്മാവൻ വിളികള്‍ക്ക് സലിം കുമാർ നല്കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറുന്നത്. ‘പഴയ തലമുറയില്‍ നിന്ന് കൊണ്ട് പുതിയ തലമുറയോട് കാര്യങ്ങള്‍ ശരിയല്ലെന്ന് പറയുന്നവരെ അമ്മാവൻ, തന്ത വൈബ് എന്നൊക്കെയാണ് വിളിക്കുന്നത്’ എന്നായിരുന്നു അവതാരകന്റെ ചോദ്യം. അതിനുള്ള മറുപടി വളരെ രസകരമായിട്ടാണ് സലീം കുമാര്‍ പറഞ്ഞത്. ‘‘അവര്‍ എന്ത് വേണേലും വിളിക്കട്ടെ. പഴയ കാലഘട്ടക്കാരെ അമ്മാവൻ എന്നോ അപ്പൂപ്പൻ എന്നോ എന്ത് വേണേലും വിളിക്കട്ടെ. ഞാനൊന്ന് ചോദിക്കട്ടെ. ഈ 2 കെ ചില്‍ഡ്രന്‍സ് എന്താണ് കണ്ടുപിടിച്ചത് ? കമ്പ്യൂട്ടർ കണ്ടുപിടിച്ചത് അവരല്ല. അതവർ ഉപയോഗിക്കുന്നുണ്ട്. മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ചത് അവരല്ല. അതമവര് ഉപയോഗിക്കുന്നുണ്ട്. ഞങ്ങളുടെ തലമുറയില്‍പ്പെട്ട ആളുകള്‍ കണ്ടുപിടിച്ച സാധനങ്ങള്‍ ഉപയോഗിക്കാന്‍ വേണ്ടി ഒരു വര്‍ഗം. അതാണ് ന്യൂ ജെന്‍. അവർ കണ്ടുപിടിച്ചിട്ടുണ്ട് ‘ഗയ്സ് ഇവിടെ നല്ല ചായ കിട്ടും ഗയ്സ്’, എന്നല്ലാതെ.. അവരുടെ തലമുറ കണ്ടുപിടിച്ചെന്ന് പറയാന്‍ അവര്‍ക്കെന്തുണ്ട്....’’ എന്നായിരുന്നു സലിം കുമാറിന്റെ കിടിലന്‍ മറുപടി
വീഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ അത് ട്രെന്‍ഡിംഗായി. ‘‘‘ഇത് നമ്മൾ 90 സ് കിഡ്സിന്റെ ന്റെ വിജയം’, ഇതിലും വലിയ മറുപടി സ്വപ്നങ്ങളില്‍ മാത്രം. സിനിമയില്‍ കൗണ്ടറടിച്ച് നായകനെ സൈഡ് ആക്കും. ഇപ്പോ ഓഫ് സ്ക്രീനില്‍ കൗണ്ടർ അടിച്ച് ഒരു തലമുറയെ മൊത്തത്തില്‍ ഒതുക്കി കളഞ്ഞു, സലീമേട്ടനെ ഇതിന് സാധിക്കൂ’ എന്നിങ്ങനെ കമന്റുകള്‍ നിറയുകയാണ്.






