
തൃശൂര്‍; കെഎസ്ആര്‍ടിസി ബസിടിച്ച് തകര്‍ന്ന ശക്തന് പ്രതിമ പുനസ്ഥാപിച്ചു. 5 മാസത്തിന് ശേ,മാണ് പ്രിതിമ തിരികെയെത്തിച്ചത്. പ്രതിമ പീഠത്തില്‍ ഉറപ്പിക്കലും മറ്റു ജോലികളും പൂര്‍ത്തിയാകാന്‍ ഒരു മാസം കൂടി സമയമെടുക്കുമെന്ന് ശില്‍പ്പി കുന്നുവിള മുരളി പറഞ്ഞു.
കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന് തമ്പുരാന്റെ വെങ്കല പ്രതിമയുടെ അറ്റകുറ്റപ്പണികള്‍ തിരുവനന്തപുരതാണ് പൂര്‍ത്തിയായത്. ശില്പി തിരുവനന്തപുരം കേശവദാസപുരം സ്വദേശി കുന്നുവിള മുരളിയാണു പ്രതിമ കേടുപാടുകള്‍ തീര്‍ത്തു നവീകരിച്ചത്. ഇക്കഴിഞ്ഞ ജൂണിലാണു ബസിടിച്ച് പ്രതിമ തകര്‍ന്നത്. പാപ്പനംകോട് സിഡ്കോ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലാണ് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയത്.






