
പാലക്കാട്: ഷാഫിയുടെ പകരക്കാരനെ കണ്ടെത്താനുള്ള പാലക്കാട്ടെ ശക്തമായ തെരഞ്ഞെടുപ്പ് പോരില്‍ 12 മണി വരെ 34 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. കനത്ത പോളിംഗ് തുടരുന്ന പാലക്കാട്ട് പോളിംഗ് ശതമാനം കഴിഞ്ഞ തവണത്തേതിനേക്കാള്‍ കൂടുമെന്നാണ് കണക്കാക്കുന്നത്. ഉച്ചസമയത്തും ബൂത്തുകളില്‍ വന്‍ തിരക്കാണ്. രാവിലെ മുതല്‍ പോളിംഗ് ബൂത്തുകളില്‍ നീണ്ട ക്യൂ ആയിരുന്നു.
പാലക്കാട് 33.85 ശതമാനം, പിരായിരിയില്‍ 33.49 ശതമാനം, മാത്തൂരില്‍ 33.10, കണ്ണാടി 33.74 ശതമാനം പോളിംഗാണ് 12 മണി വരെ രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്ന് സ്ഥാനാര്‍ത്ഥികളും വിജയപ്രതീക്ഷ വെച്ചു പുലര്‍ത്തുകയാണ്. ഇതുവരെ 53,000 ത്തോളം പേര് വോട്ടു രേഖപ്പെടുത്തി. വോട്ടെടുപ്പിനിടയില്‍ കണ്ണാടി പഞ്ചായത്തിലെ 170 ാം നമ്പര്‍ ബൂത്തില്‍ സിപിഎം വോട്ടു ചലഞ്ച് ചെയ്തു.
വോട്ടറായ സ്ത്രീ തേന്‍കുറിശ്ശിയിലാണ് സ്ഥിരതാമസമെന്നും എ.എസ്.ഡി. പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും എല്‍ഡിഎഫ് പറഞ്ഞു. വോട്ടറുടെ കുടുംബം ഒന്നാകെ തെരുവക്കാട്ടെ വീട്ടിലെന്ന് പരാതിയില്‍ പറയുന്നു. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിങ്. യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പടെ 10 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.






