
മുംബൈ: ഇന്ത്യമുഴുവന്‍ ഉറ്റുനോക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നേറ്റം. വോട്ടെണ്ണല്‍ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ മഹാരാഷ്ട്രയിലെ 288 ല്‍ 235 സീറ്റുകളിലെയും ഝാര്‍ഖണ്ഡിലെ 81 സീറ്റുകളില്‍ 70 ലെയും ഫലങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. രണ്ടിടത്തും എന്‍ഡിഎ സഖ്യം തകര്‍പ്പന്‍ മുന്നേറ്റമാണ് നടത്തുന്നത്.
മഹാരാഷ്ട്രയില്‍ 144 സീറ്റുകളില്‍ ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ കുതിക്കുമ്പോള്‍ 83 സീറ്റുകളിലാണ് എം.വി.എയ്ക്ക് മുന്നേറ്റം ഉണ്ടാക്കാനായിട്ടുള്ളത്. ഒരു സീറ്റില്‍ കൂടി മുന്നേറാനായാല്‍ മഹാരാഷ്ട്രയില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷ സീറ്റുകളില്‍ മൂന്നേറ്റം എത്തിക്കാനാകും. മറ്റുളളവര്‍ 10 സീറ്റുകളിലും മുന്നില്‍ നില്ക്കുന്നു. ഝാര്‍ഖണ്ഡില്‍ എന്‍ഡിഎയ്ക്ക് മുന്നേറ്റമുണ്ടെങ്കിലും തൊട്ടുപിന്നില്‍ തന്നെയാണ് ഇന്ത്യാസഖ്യവും നില്‍ക്കുന്നത്. 40 സീറ്റുകളില്‍ എന്‍ഡിഎ മുന്നേറുമ്പോള്‍ 32 സീറ്റുകളില്‍ ഇന്‍ഡ്യാ സഖ്യമുണ്ട്.
71.5 ശതമാനം രേഖപ്പെടുത്തിയ 1995-ലെ തിരഞ്ഞെടുപ്പിന് ശേഷം മഹാരാഷ്ട്രയിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പോളിങ് ആണ് മഹാരാഷ്ട്ര തിരഞ്ഞെടുപ്പിലെ 65.1 ശതമാനം പോളിങ്. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്; 2004, 2014 തെരഞ്ഞെടുപ്പുകളില്‍ 63.4 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മഹാരാഷ്ട്രയില്‍ ബിജെപി നേതൃത്വം നല്കുന്ന മഹായുതി സഖ്യം 150 സീറ്റുകള്‍ നേടുമെന്നായിരുന്നു എക്സിറ്റ് പോളുകളുടെ പ്രവചനം. എംവിഎയ്ക്ക് 125 സീറ്റുകളുമായിരുന്നു പ്രവചനങ്ങളില്‍ പറഞ്ഞിരുന്നത്.
എക്സിറ്റ് പോളുകള്‍ വ്യത്യസ്ത പ്രവചനങ്ങളുള്ള ഝാര്‍ഖണ്ഡില്‍ ശക്തമായ പോരാട്ടം നടക്കുമെന്നായിരുന്നു എക്സിറ്റ്പോള്‍ പ്രവചനങ്ങള്‍. മാട്രിസ് പറയുന്നതനുസരിച്ച്, എന്‍ഡിഎ 42-47 സീറ്റുകള്‍ നേടും, ജെഎംഎം നേതൃത്വത്തിലുള്ള സഖ്യം 25-30 സീറ്റുകള്‍ നേടും. അതേസമയം, ടൈംസ് നൗ-ജെവിസി സര്‍വേ എന്‍ഡിഎയ്ക്ക് 40-44 സീറ്റുകള്‍ പ്രവചിക്കുന്നു, ഇന്ത്യ ബ്ലോക്ക് 30-40 സീറ്റുകള്‍ നേടും.






