
തുശൂര്‍: പ്രതീക്ഷ അല്‍പ്പം പോലും തെറ്റിക്കാതെ ചെങ്കൊടിക്ക് കീഴെ തന്നെ നിന്ന് ഉപതെരഞ്ഞെടുപ്പ് നടന്ന ചേലക്കര മണ്ഡലം. ചേലക്കരയില്‍ തുടക്കം മുതല്‍ നിലനിര്‍ത്തിയ ലീഡ് വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോഴും എല്‍ഡിഎഫ് തുടരുന്നു. യു.ആര്.പ്രദീപിന്റെ മുന്നേറ്റം 8429 വോട്ടിലേക്ക് എത്തിയതോടെ വിജയം ഏതാണ്ട് ഉറപ്പിച്ചത് പോലെയായി.
ചേലക്കരയില്‍ എല്‍ഡിഎഫ് അനുയായികള്‍ ആഹ്ളാദപ്രകടനം നടത്താന്‍ തുടങ്ങിയപ്പോള്‍ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രദീപും രംഗത്ത് എത്തിയിരിക്കുകയാണ്. ചേലക്കരയില്‍ ന്യൂനപക്ഷ മേഖലകളിലടക്കമാണ് എല്‍ഡിഎഫ് മുന്നേറ്റം ഉണ്ടാക്കിയത്. ഒരു ഘട്ടത്തില്‍ പോലും എതിരാളികള്‍ക്ക് മുമ്പിലെത്താനുള്ള അവസരം ചേലക്കര നല്‍കിയില്ല. ശക്തികേന്ദ്രങ്ങളിലെല്ലാം ലീഡ് ഉയര്‍ത്താനും ഇടതുപക്ഷത്തിനായി.
കോണ്‍ഗ്രസിനെയും പിന്നിലാക്കി ബിജെപിയ്ക്ക് ഇവിടെ മൂന്നാം സ്ഥാനത്തേക്ക് ഉയരാനായി. കോണ്‍ഗ്രസിന്റെ രമ്യാഹരിദാസ് മൂന്നാം സ്ഥാനത്തേക്ക് പോയി. പി.വി. അന്‍വറിന്റെ സ്ഥാനാര്‍ത്ഥി എന്‍കെ സുധീറിന് ഒരു ചലനവും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. ഇത്തവണ ഉപതെരഞ്ഞെടുപ്പുകളില്‍ പോളിംഗ് ശതമാനം പൊതുവേ കുറഞ്ഞുപോയിരുന്നു. ചേലക്കരയില്‍ 72.29 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. മുന്‍ തിരഞ്ഞെടുപ്പില്‍ 77.40 ശതമാനം വോട്ടാണ് ഇവിടെ രേഖപ്പെടുത്തിയത്.






