
മുംബൈ: ഇന്ത്യമുഴുവന്‍ ഉറ്റുനോക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥിതിയില്‍ യാതൊരു മാറ്റവുമില്ലാതെ മഹാരാഷ്ട്രയും ഝാര്‍ഖണ്ഡും. മഹാരാഷ്ട്രയില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ വന്‍ മൂന്നേറ്റം നടത്തിയപ്പോള്‍ മറുവശത്ത് ഝാര്‍ഖണ്ഡില്‍ സോറന്റെ ജെഎംഎം നയിക്കുന്ന ഇന്‍ഡ്യാ സഖ്യത്തിനും മൂന്നേറ്റം ഉണ്ടാക്കാനായി. മഹാരാഷ്ട്രയിലെ 288 സീറ്റുകളില്‍ 221 ലും എന്‍ഡിഎ മുന്നേറ്റം തുടരുകയാണ്.
മഹാരാഷ്ട്രയില്‍ ഇന്‍ഡ്യാ സഖ്യത്തിന് 50 സീറ്റുകളിലും മറ്റുള്ളപാര്ട്ടികളള്ക്ക് 17 സീറ്റുകളിലുമാണ് മുന്‍തൂക്കം. കേവലഭൂരിപക്ഷം കടന്നും മുന്നേറ്റം തുടരുന്നതോടെ മഹാരാഷ്ട്രയില്‍ എന്‍ഡിയയുടെ ഭരണം തുടരുമെന്ന് ഉറപ്പായി. ഝാര്‍ഖണ്ഡില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കം നല്കുന്ന എക്സിറ്റ് പോളുകളുടെ ഫലങ്ങളെ തെറ്റിച്ചുകൊണ്ടാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇവിടെ 81 സീറ്റുകളിലെയും ഫലം പുറത്തുവന്നപ്പോള്‍ ഇന്‍ഡ്യാ സഖ്യം 51 സീറ്റുകളില്‍ മുന്നേറുകയാണ്. എന്‍ഡിഎയ്ക്ക് ഇവിടെ 28 സീറ്റുകളില്‍ മാത്രമാണ് മേല്‍ക്കോയ്മയുള്ളത്.
എക്സിറ്റ് പോളുകള്‍ വ്യത്യസ്ത പ്രവചനങ്ങളുള്ള ഝാര്‍ഖണ്ഡില്‍ ശക്തമായ പോരാട്ടം നടക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അതിനെയെല്ലാം കാറ്റില്‍ പറത്തി ഇന്‍ഡ്യ വ്യക്തമായ മുന്‍തൂക്കം നേടിയരിക്കുകയാണ്. എക്സിറ്റ് പോളുകളില്‍ മാട്രിസ് പ്രവചിച്ചിരുന്നത് എന്‍ഡിഎ 42-47 സീറ്റുകളും ജെഎംഎം നേതൃത്വത്തിലുള്ള സഖ്യം 25-30 സീറ്റുകളും നേടുമെന്നായിരുന്നു. അതേസമയം, ടൈംസ് നൗ-ജെവിസി സര്‍വേ എന്‍ഡിഎയ്ക്ക് 40-44 സീറ്റുകള്‍ പ്രവചിച്ചു. ഇന്ത്യ ബ്ലോക്ക് 30-40 സീറ്റുകള്‍ നേടുമെന്നും പറഞ്ഞിരുന്നു.
71.5 ശതമാനം രേഖപ്പെടുത്തിയ 1995-ലെ തിരഞ്ഞെടുപ്പിന് ശേഷം മഹാരാഷ്ട്രയിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പോളിങ് ആണ് മഹാരാഷ്ട്ര തിരഞ്ഞെടുപ്പിലെ 65.1 ശതമാനം പോളിങ്. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്; 2004, 2014 തെരഞ്ഞെടുപ്പുകളില്‍ 63.4 ശതമാനം പോളിംഗ് രേഖപ്പെടുത്തി.






