
ശരത്കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മി ശരത്കഒമാറിന്റെ വിവാഹ വീഡിയോ പുറത്തിറങ്ങി. വിവാഹനിശ്ചയവും വിവാഹവും തുടങ്ങിയ എല്ലാ ചടങ്ങുകളും കോര്‍ത്തിണക്കിയ വീഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്.
നോര്‍വെയിലെ അവധി ആഘോഷത്തിനിടയില്‍ വെച്ച് നിക്കോളായ് സച്ച്ദേവ് പ്രെപ്പോസ് ചെയ്യുന്ന നിമിഷങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബിസിനസ്സുകാരനാണ് നിക്കോളായ്. വരലക്ഷ്മിയുടെ കുടുംബ സുഹൃത്തായിരുന്നു. കഴിഞ്ഞ 14 വര്‍ഷമായി ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു.
ശരത്കുമാറിന്റെ ആദ്യ ഭാര്യ ഛായയിലെ മകളാണ് 38 കാരിയായ വരലക്ഷ്മി. ഈ ബന്ധത്തില്‍ വരലക്ഷ്മിക്ക് പുറമെ പൂജ എന്ന മകള്‍ കൂടി ഇവര്‍ക്കുണ്ട്.






