
ടെലിവിഷനിലെ കോമഡി പ്രോഗ്രാമുകളിലൂടെ ശ്രദ്ധ നേടിയ കലാകാരനും അഭിനേതാവുമാണ് ഷാജി മാവേലിക്കര. ടെലിവിഷനിലും സിനിമയിലുമെല്ലാം ചിരി പടര്‍ത്തിയ താരം ബിഗ് സ്ക്രീനില്‍ ഒരു കരിയര്‍ ബ്രേക്കിനായി കാത്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം എല്ലാ വിശേഷങ്ങളും അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ സൈക്കിളില്‍ മത്സ്യം വില്ക്കാന് പോകുന്ന ഒരു മീന്‍ വില്‍പ്പനക്കാരന്റെ ലുക്കിലുള്ള തന്റെ പുതിയ ചിത്രം പങ്കിടുകയാണ് ഷാജി മാവേലിക്കര. പിടയ്ക്കുന്ന അയല മീനും കയ്യിൽ പിടിച്ച് സൈക്കിളിൽ മീൻ വിൽക്കാൻ പോകുന്നൊരു ചിത്രമാണ് താരം തന്റെ ഫെയ്സ്ബുക്കില്‍ പങ്കിട്ടത്.
‘‘കോമഡിയും... മിമിക്രിയും ....ഒന്നും കൊണ്ടുനടന്നിട്ട് ഒരു കാര്യോമില്ല ....ഒരു മനുഷ്യനും മൈൻഡ് ചെയ്യത്തില്ല...തൊഴിൽപരമായി ചിന്തിച്ചു പ്രവർത്തിച്ചാലേ ജീവിക്കാൻ പറ്റൂ എന്നു വൈകിയാണെങ്കിലും മനഃസ്സിലായി... ദൈവമേ...ഇതെങ്കിലും ക്ലച്ചുപിടിക്കണേ ....ലൈക്കടിച്ചു നിങ്ങളും സഹായിക്കണേ.... അപേക്ഷയാണ്...’’ എന്നാണ് ഷാജി മാവേലിക്കര കുറിച്ചിരിക്കുന്നത്. താന്‍ നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമയിലെ കഥാപാത്രമായുള്ള ചിത്രമാണ് ഷാജി പോസ്റ്റ് ചെയ്തത്. കലാരംഗം വിട്ട് മത്സ്യ വില്‍പ്പനയിലേക്ക് ഷാജി ഇറങ്ങുന്നുവെന്ന് ഭൂരിഭാഗം പേരെയും തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു ചിത്രത്തിനൊപ്പമുള്ള കുറിപ്പ്. നിമിഷനേരം കൊണ്ടാണ് ഷാജിയുടെ പോസ്റ്റ് വൈറലായത്. ഇതിനകം 36,000 ല്‍ അധികം ലൈക്കുകളും 1100 കമന്റുകളും 275 ഷെയറുകളുമാണ് ഫേസ്ബുക്കില്‍ ഈ പോസ്റ്റ് നേടിയത്.
ഒരു പ്രശസ്ത കലാകാരന് ആ മാര്‍ഗം കൊണ്ട് ജീവിക്കാനാവാതെ മറ്റൊരു തൊഴില്‍ തിരഞ്ഞെടുത്തല്ലോ എന്ന രീതിയിലാണ് പലരും കമന്റുകളില്‍ കുറിച്ചത്. തിരക്കുള്ള കലാകാരനായ ഷാജിക്ക് എന്താണ് ഇത്ര സാമ്പത്തിക ബുദ്ധിമുട്ടെന്ന് ചോദിച്ചവരാണ് അധികവും. ഷാജി അഭിനയിക്കുന്ന പുതിയ സിനിമയിലെ കഥാപാത്രത്തിന്റെ ലുക്ക് ആയിരുന്നു അതെന്ന് പ്രൊഫൈലില്‍ കയറി നോക്കിയിരുന്നെങ്കില്‍ പലര്‍ക്കും മനസ്സിലായേനേ. അതു മനസ്സിലായ ശേഷം പലരും ഷാജിയെ വിമര്‍ശിച്ച് കമന്റുകള്‍ കുറിച്ചിട്ടുണ്ട്. മിമിക്രിയെ അപമാനിച്ചെന്നും മീന്‍ വില്‍ക്കുന്ന ജോലിയെ അപമാനിച്ചെന്നുമൊക്കെ പറഞ്ഞാണ് വിമര്‍ശനം. കാര്യം മനസിലാക്കിയവര്‍ നടനെ പിന്തുണച്ചും കമന്റുകള്‍ കുറിക്കുന്നുണ്ട്.






