
മോഹന്‍ലാലിന്റെ മകളുടെ അരങ്ങേറ്റചിത്രം എന്ന ലേബല്‍ മാത്രം മതി ‘തുടക്കം’ എന്ന സിനിമയെ പ്രേക്ഷകര്‍ ഇഷ്ടപ്പെടാന്‍. എന്തുകൊണ്ട് തങ്ങളുടെ പ്രിയങ്കരനായ ലാലേട്ടന്റെ മകള്‍ സിനിമയിലെത്തുന്നില്ല എന്ന ചോദ്യത്തിനുത്തരമായാണ് ആശിർവ്വാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ സിനിമ ആരാധകര്‍ക്ക് മുന്നിലെത്തുന്നത്. ഇക്കഴിഞ്ഞ ദിവസം റിലീസ് ചെയ്ത സിനിമയിലെ ആദ്യഗാനം തന്നെ വിസ്മയയുടെ സ്വഭാവിക അഭിനയം എടുത്തുകാട്ടുന്നതാണ്.
ഇപ്പോഴിതാ താനും തന്റെ അരങ്ങേറ്റ ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു എന്നു കാണിക്കുന്ന ഒരു വീഡിയോ പങ്കിടുകയാണ് വിസ്മയ മോഹന്‍ലാല്‍. വീഡിയോയില്‍ നിറചിരിയോടെ നില്‍ക്കുന്ന വിസ്മയയെ കാണാം, പിന്നീടെത്തുന്നത് യാത്രയ്ക്കിടെ പകര്‍ത്തിയ വലിയ ഫ്ലെക്സ്ബോര്‍ഡില്‍ നിറഞ്ഞു നില്‍ക്കുന്ന ‘തുടക്കം’ സിനിമയുടെ പോസ്റ്ററാണ്. അതിനു പിന്നാലെ കടല്‍ത്തീരത്ത് കാലില്‍ തഴുകിതലോടുന്ന തിരമാലകളെയും വിസ്മയ എന്ന മായ പകര്‍ത്തിയിട്ടുണ്ട്. കടല്‍ പശ്ചാത്തലത്തില്‍ ഓഗസ്റ്റ് 7 എന്നെഴുതിയിരിക്കുന്നതും വീഡിയോയില്‍ കാണാം.
തീഷ്‌ണമായ ഭാവത്തോടെ മോഹൻലാലും അല്പം ദൈന്യഭാവത്തിൽ വിസ്‌മയയും നടുവിലായി തിങ്ങി നിറഞ്ഞ മുടിയും ഗൗരവഭാവവുമായി ആശിഷ് ജോ ആന്റണിയുമുള്ള ഒരു പുതിയ പോസ്റ്ററും കഴിഞ്ഞ ദിവസം വന്നിതുന്നു. പോസ്റ്റിന്റെ താഴെ ഒരു കുട്ടിയുടെ ചുമലിൽ കൈയ്യിട്ടു നടക്കുന്ന വിസ്‌മയ മോഹൻലാലിനെയും കാണാം. ഓഗസ്റ്റ് ഏഴിന് പ്രദർശനത്തിനെത്തുന്നു എന്നതിന്റെ ഭാഗമായിട്ടാണ് പുതിയ പോസ്റ്റര്‍ ആരാധകര്‍ക്ക് മുന്നിലെത്തിയത്.
മലയോര ഗ്രാമത്തിലെ സാധാരണ കുടുംബ ജീവിതത്തിന്റെ പശ്ചാത്തലത്തിലൂടൊരു കുടുംബ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതെന്ന് സംവിധായകൻ നേരത്തേ സൂചിപ്പിച്ചിരുന്നു. അതിനനുസരണമായ അപ്ഡേഷനുകളാണ് ഇതുവരെ പുറത്തുവന്നിരിക്കുന്നത്.
മനോജ് കെ. ജയൻ, ഗണേഷ് കുമാർ, ബോബി കുര്യൻ,ദിനേശ് പ്രഭാകർ, 'ജാഫർ ഇടുക്കി , ,കോട്ടയം രമേഷ്, ജിബിൻ ഗോപിനാഥ്, ശിവദാസ് കണ്ണൂർ, ജയ്സ് ജോസ്,ജയാക്കുറുപ്പ്, അശ്വിനി വിജയൻ, എന്നിവരും സിനിമയിലെ പ്രധാന താരങ്ങളാണ്. ഇവർക്കൊപ്പം മോഹൻലാലും നിർണ്ണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ലിനീഷ് നെല്ലിക്കൽ,അഖിൽ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്.






