
ഒരുകാലത്ത് ബോളിവുഡിന്റെ താരറാണിയായി തിളങ്ങിയിരുന്ന അഭിനേത്രിയായിരുന്നു ശില്‍പ ഷെട്ടി. ബാസിഗര്‍ എന്ന സിനിമയിലൂടെ ബിഗ്സ്ക്രീനില്‍ അരങ്ങേറ്റം കുറിച്ച താരം പിന്നീട് മികച്ച സിനിമകളിലൂടെയും കാമ്പുള്ള കഥാപാത്രങ്ങളിലൂടെയും ആരാധകരുടെ മനസ്സിലും ബോളിവുഡിലും തന്റെ സ്ഥാനം ഉറപ്പിച്ചു. മികച്ച അഭിനയം കൊണ്ടു മാത്രമല്ല സൗന്ദര്യം കൊണ്ടും നൃത്തപാടവം കൊണ്ടും അഴകളവുകള്‍ കൊണ്ടുമാണ് താരം ആരാധകരുടെ മനസ്സിലിടം നേടിയത്.
പ്രായം അന്‍പതു കഴിഞ്ഞെങ്കിലും താരത്തിന്റെ സൗന്ദര്യവും ഫിറ്റ്നെസ്സും ഇന്നും ആരെയും അസൂയപ്പെടുത്തുന്നതാണ്. കോളജ് ബ്യൂട്ടിയെപ്പോലെയാണ് താരം പലപ്പോഴും തിളങ്ങാറുള്ളത്. ട്രഡീഷണല്‍ ഔട്ട്ഫിറ്റുകളിലും ഹോട്ട് മോഡേണ്‍ കോസ്റ്റ്യൂമുകളിലും താരം ഫാഷന്‍ ദിവയായി തിളങ്ങാറുണ്ട്.
ഇപ്പോഴിതാ സ്ട്രാപ്ലെസ് ടോപ്പും ഷോര്‍ട്സുമണിഞ്ഞ് സ്റ്റൈലിഷ് ലുക്കില്‍ തിളങ്ങുന്ന താരത്തിന്റെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. സ്ട്രാപ്ലെസ് ഫോം ഫിറ്റിംഗ് നേവി ബ്ലൂ ട്യൂബ് ടോപ്പും വൈറ്റ് ഷോര്‍ട്സുമാണ് താരം ധരിച്ചിരിക്കുന്നത്. ക്രോസ്ബോഡി ബാഗും മെറ്റാലിക് ബ്രേസ്ലെറ്റും വാച്ചുമണിഞ്ഞ് സ്റ്റൈലിഷ് ചിക് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ നിമിഷവേഗത്തില്‍ ട്രെന്‍ഡിംഗാകുകയാണ്.






