
കോതമംഗലം: കുട്ടമ്പുഴയിൽ വനത്തിൽ പശുക്കളെ തിരഞ്ഞ് പോയ മൂന്ന് സ്ത്രീകളെ കാണാതായി. ഡാർളി സ്റ്റീഫൻ, മായ ജയൻ, പാറുക്കുട്ടി കുഞ്ഞുമോൻ എന്നിവരെയാണ് കാണാതായത്. മൂവരും പശുവിനെ തിരഞ്ഞാണ് അട്ടിക്കളത്ത് വനത്തിലേക്കാണ് പോയത്.
ഇന്നലെ മുതൽ കാണാതായ പശുവിനെ തിരഞ്ഞ് ഇന്ന് ഉച്ചയോടെയാണ് മൂന്ന് പേരും കാടിനുള്ളിലേക്ക് പോയത്. വൈകീട്ട് അഞ്ചുമണിവരെ ഇവരുടെ ഫോണ് റിങ്ങ് ചെയ്തിരുന്നുവെന്നാണ് വീട്ടുകാർ പറയുന്നത്. പിന്നീട് ഫോണിൽ ബന്ധപ്പെടാൻ സാധിച്ചില്ല.പോലീസും അഗ്നി രക്ഷാ സേനയും വനംവകുപ്പും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുകയാണ്.






