
ബംഗളൂരു: അല്ലു അര്ജുന് നായകനായ പുഷ്പ 2 റിലീസിന്റ തിക്കിലും തിരക്കിലും പെട്ട് ഒരു മരണം. ഹൈദരാബാദിലെ സന്ധ്യ തീയേറ്ററില്‍ ഇന്നലെ നടന്ന ഷോയ്ക്ക് ഇടയിലായിരുന്നു സംഭവം. ഹൈദരാബാദ് ദില്‍ഷുക്നഗര്‍ സ്വദേശി രേവതി എന്ന 39 കാരിയാണ് മരണമടഞ്ഞത്.
ഭര്‍ത്താവ് ഭാസ്കറിനും മക്കളായ തേജിനും (9) സാന്‍വിക്കും (7) ഒപ്പം പ്രീമിയര്‍ ഷോ കാണാന്‍ എത്തിയതായിരുന്നു രേവതി. തിക്കിലും തിരക്കിലും പെട്ട് രേവതി ബോധരഹിതയായി നിലത്ത് വീഴുകയായിരുന്നു. ആളുകള്‍ രേവതിയുടെ പുറത്തേക്ക് വീണായിരുന്നു മരണം. ഇവരെ പെട്ടെന്ന് തന്നെ പോലീസുകാരും മറ്റും ഇടപെട്ട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രേവതിയുടെ ജീവന് രക്ഷിക്കാനായില്ല.
രേവതിയുടെ ഭര്‍ത്താവും മക്കളും അപകടത്തില്‍പ്പെട്ടു. ഇവര്‍ ചികിത്സയിലാണ്. സമാനമായ മറ്റൊരു സംഭം ബംഗലുരുവിലെ ഉര്‍വ്വശി തീയേറ്ററിലും ഉണ്ടായി. സ്ക്രീനിന് സമീപത്ത് പോയി തീപ്പന്തം കത്തിച്ച നാല് പേര് പിടിയിലായി. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആണ് പുഷ്പ 2ന്റെ അഡ്വാന്‍സ് ബുക്കിം?ഗ് ആരംഭിച്ചത്. ലോകമാകെ 12,000 സ്ക്രീനുകളിലാണ് റിലീസ്.
സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അല്ലു അര്ജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസില്‍ തുടങ്ങി ഒട്ടനവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്. 400 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ 500 സ്ക്രീനിംഗുകളുണ്ട്.






