
കാളികാവ്: നേരത്തേ കാണാതാകുകയും പിന്നീട് ഹൈദരാബാദില്‍ നിന്നും കണ്ടെത്തുകയും ചെയ്ത അസം സ്വദേശി കാണാതായ സംഭവത്തില്‍ പതിനാലുകാരിയെ വിവാഹം ചെയ്തതിന് ഭര്‍ത്താവിനും കൂട്ടിക്കൊടുത്തതിന് പിതാവിനും എതിരേ പോക്സോ ആക്ട് പ്രകാരം കേസ്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും 14 വയസേയുള്ളെന്നും പിതാവ് ബലാല്‍ക്കാരമായി യുവാവിനെ ഏല്‍പ്പിച്ചതാണെന്നും യുവാവ് ബലപ്രയോഗത്തിലൂടെ വിവാഹം കഴിച്ചതാണെന്നും ലൈംഗിക പീഡനത്തിന് ഇരയാക്കിയതായും കണ്ടെത്തി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കുറ്റത്തിനാണ് ഇപ്പോള്‍ ഭര്‍ത്താവിനെയും പിതാവിനെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. ബാലവിവാഹ നിരോധന നിയമപ്രകാരമാണ് പിതാവിനെതിരേ കേസ്. ഭര്‍ത്താവിനെതിരേ പോക്സോയ്ക്ക് പുറമേ നിര്‍ബ്ബന്ധിത ഗര്‍ഭഛിദ്രത്തിനും കേസുണ്ട്. പെണ്‍കുട്ടിയുടെ സമ്മതമില്ലാതെയാണ് പിതാവ് യുവാവിന് മകളെ കൊടുത്തത്. യുവാവിന്റെ പീഡനം സഹിക്കാന്‍ വയ്യാതെ അയാളെ ഭയന്നാണ് പെണ്‍കുട്ടി ഇവര്‍ താമസിച്ചിരുന്ന വാടകവീട്ടില്‍ നിന്നും രക്ഷപ്പെട്ടത്.
യുവാവിന് പെണ്‍കുട്ടിയെ ബലംപ്രയോഗിച്ചാണ് പിതാവ് നല്‍കിയത്. കാളികാവില്‍ നിന്നും മുങ്ങിയ പെണ്‍കുട്ടിയെ പിന്നീട് ഹൈദരാബാദില്‍ നിന്നുമാണ് കണ്ടെത്തിയത്. 14 കാരിയെ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ചെങ്കിലും അതിന് പെണ്‍കുട്ടി സമ്മതിച്ചില്ല. പ്രതികളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. പിതാവിനെതിരേ ജൂവനൈല്‍ ആക്ട് പ്രകാരവും പോലീസ് കേസെടുത്തിട്ടുണ്ട്.
മലപ്പുറം കാളികാവ് പള്ളിശ്ശേരിയില്‍ വാടക ക്വാട്ടേഴ്സില്‍ താമസിക്കുന്ന അസം സ്വദേശിനിയെ നവംബര്‍ 28-ാം തിയ്യതിയാണ് കാണാതായത്. മാതാപിതാക്കള്‍ പിന്നീട് കാളികാവ് പൊലീസില്‍ പരാതി നല്കി. ഹൈദരാബാദില്‍ നിന്ന് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് വന്ന ഒരു ഫോണ്‍ കൊള് കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിനിടയിലാണ് കുട്ടിയെ കണ്ടെത്താനായത്. കാളികാവില്‍ നിന്ന് മഞ്ചേരി, പെരിന്തല്‍മണ്ണ, കോയമ്പത്തൂര്‍ വരെ ബസിലും തുടര്‍ന്ന് ട്രെയിനിലും യാത്ര ചെയ്താണ് പെണ്‍കുട്ടി ഹൈദരാബാദില്‍ എത്തിയത്.






