
ദില്ലി: മണിയാര്‍ കരാര്‍ കാര്‍ബൊറണ്ടം ഗ്രൂപ്പിന്റെ താത്പര്യത്തിന് അനുകൂലമായി നീട്ടി നല്കാന് സര്‍ക്കാര്‍ നീക്കം നടത്തുന്നെന്നും ഇത് മറ്റൊരു അഴിമതിക്കുള്ള പരിപാടിയെന്ന് ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബിഒടി അടിസ്ഥാനത്തിലുള്ള കരാര്‍ അവസാനിച്ചിട്ടും പിന്മാറാന് സര്‍ക്കാര്‍ നോട്ടീസ് നല്‍കാതെ യൂണിറ്റിന് 50 പൈസ നിരക്കില്‍ വൈദ്യൂതി ഉല്‍പ്പാദിപ്പിക്കാന്‍ അനുവദിച്ചുകൊണ്ടിരിക്കുകയാണെന്നും കരാര്‍ ലംഘിച്ച് സര്‍ക്കാര്‍ നടത്തുന്ന കള്ളക്കളിയുടെ വിവരം നാളെ പുറത്തുവിടുമെന്നും പറഞ്ഞു.
കാര്‍ബൊറണ്ടം കമ്പനിയുമായി കരാര്‍ നിലവില്‍ വന്നത് 1991 മെയ് 18 നാണ്. എന്നാല്‍ 30 വര്‍ഷം കഴിഞ്ഞ് 2024 ല്‍ പദ്ധതി തിരിച്ചു സമര്‍പ്പിക്കണം എന്നാണ് കരാര്‍. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ നോട്ടീസ് പോലും നല്‍കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു. നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് ബിഒടി വ്യവസ്ഥയില്‍ സംസ്ഥാനത്ത് സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വൈദ്യുതി പദ്ധതികള്‍ തുടങ്ങാന്‍ അനുവാദം നല്‍കിയത്. അന്ന് യൂണിറ്റിന് 50 പൈസ നിരക്കില്‍ 30 വര്‍ഷത്തേക്കാണ് കരാര്‍ ഒപ്പിട്ടത്. 2024 ഡിസംബര്‍ 30 ന് പദ്ധതി കമ്പനി കെഎസ്ഇബിക്ക് തിരിച്ചേല്‍പ്പിക്കണം. ഇതിനായി 30 ദിവസം മുന്‍പ് നോട്ടീസ് നല്‍കണം എന്നാണ് വ്യവസ്ഥ.
സംസ്ഥാനത്തിന് കോടികളുടെ നഷ്ടമുണ്ടാക്കുന്ന സര്‍ക്കാര്‍ നീക്കം കെഎസ്ഇബിയുടെ എതിര്‍പ്പ് മറികടന്നാണെന്നാണ് റി്േപ്പാര്ട്ടുകള്. കരാര്‍ നീട്ടണമെന്ന കമ്പനിയുടെ വാദങ്ങളില്‍ കഴമ്പില്ലെന്നും പ്രളയകാലത്ത് ഉല്‍പ്പാദന നഷ്ടമെന്ന വാദം നിലനില്‍ക്കുന്നതല്ലെന്നും കരാര്‍ പുതുക്കുന്നത് സര്‍ക്കാര്‍ താല്പര്യത്തിന് വിരുദ്ധമെന്നും കെഎസ്ഇബി നിലപാടെടുത്തിരുന്നു. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് കെഎസ്ഇബി സമര്‍പ്പിച്ച റിപ്പോര്‍ട്ടും ചില മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
പ്രളയകാലത്തും മണിയാറില്‍ സാധാരണ ഉല്പാദനം ഉണ്ടായെന്നാണ് കെഎസ്ഇബിയുടെ റിപ്പോര്‍ട്ട്. പദ്ധതിയില്‍ കമ്പനി നിക്ഷേപം നടത്തിയതിന്റെ രേഖകള്‍ ഒന്നും കെഎസ്ഇബിക്ക് നല്‍കിയില്ല. കെഎസ്ഇബിയുടെ അനുമതി വാങ്ങാതെ പദ്ധതിയില്‍ അധിക നിക്ഷേപം നടത്താന്‍ കരാര്‍ പ്രകാരം സാധിക്കില്ല. അങ്ങനെ ചെയ്താല്‍ അത് കരാര്‍ വ്യവസ്ഥയുടെ ലംഘനമാണ്. ഈ കരാര്‍ നീട്ടി നല്കിയാല് ബിഒടി വ്യവസ്ഥയില്‍ നിര്‍മ്മിച്ച മറ്റ് കമ്പനികള്‍ ഇതേ ആവശ്യം ഭാവിയില്‍ ഉന്നയിക്കുമെന്നും കെഎസ്ഇബി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്കുന്നു. നഷ്ടം നികത്താന്‍ സര്‍ക്കാരിന് ഒരു ഉത്തരവാദിത്തവും ഇല്ലെന്നും കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നു.
മണിയാറില്‍ 2018 ലെ പ്രളയത്തില്‍ ഉല്‍പ്പാദന നഷ്ടം ഉണ്ടായിട്ടില്ലെന്നും 2019 സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ മാത്രം നേരിയ നഷ്ടം ഉണ്ടായെന്നും റിപ്പോര്‍ട്ട് പറയുന്നു. കരാര്‍ അനുസരിച്ച് ഇന്‍ഷുറന്‍സ് സംരക്ഷണം ഉള്ളതിനാല്‍ കരാര്‍ കാലാവധി കാലത്തെ നഷ്ടത്തിന് സര്‍ക്കാരിന് ബാധ്യതയില്ലെന്നാണ് കെഎസ്ഇബി നിലപാട്.






