
വില്ലനായും കോമേഡിയനായുമൊക്കെ ഹിന്ദി സിനിമാപ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമായിരുന്നു ശക്തി കപൂര്‍. താരത്തിന്റെ മകളെന്ന ലേബലിലാണ് ബിഗ് സ്ക്രീനിലേക്ക് എത്തിയതെങ്കിലും ബോളിവുഡില്‍ അഭിനേത്രിയായും ഗായികയായും തന്റേതായ ഇടം നേടാന്‍ ശ്രദ്ധ കപൂറിന് കഴിഞ്ഞു. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി. മികവുറ്റ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ ബോളിവുഡിന്റെ ഇഷ്ടനായികയുമായി.
പതിവു താരങ്ങളില്‍ നിന്ന് വ്യത്യസ്തയായി തന്റെ വ്യക്തിജീവിതത്തെ മാധ്യമശ്രദ്ധയിൽ നിന്ന് മാറ്റിനിർത്തുന്നതിൽ പ്രശസ്തയാണ് ശ്രദ്ധ കപൂർ. താരം പ്രണയത്തിലാണെന്നും മറ്റും അഭ്യൂഹങ്ങള്‍ വന്നിട്ടുണ്ടെങ്കിലും താരം അതിനെക്കുറിച്ചൊന്നും പ്രതികരിച്ചിട്ടില്ല.
ഇപ്പോഴിതാ താരം തന്റെ വ്യക്തിജീവിതത്തില്‍ നിന്നുള്ള ഒരു മനോഹരമായ ഏട് സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിരിക്കുകയാണ്. മുംബൈയിലെ ഐതിഹാസികമായ വട പാവ് ആസ്വദിക്കുന്ന ചിത്രമാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് താരം പങ്കുവച്ചത്. അതില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു കാര്യം താന്‍ വട പാവ് ആസ്വദിക്കുന്നതായി കാണുന്നതും താരത്തെ ട്രീറ്റിന് കൊണ്ടുപോകാൻ കാമുകൻ രാഹുൽ മോഡിയെ തമാശയായി ‘ഭീഷണിപ്പെടുത്തുകയും’ ചെയ്യുന്നതും കാണാം. ‘‘എന്നെ വടപാവോയ്ക്കായി കൊണ്ടുപോകാൻ ഞാൻ നിങ്ങളെ എപ്പോഴും ഭീഷണിപ്പെടുത്തട്ടെ...’’ എന്ന ക്യാപ്ഷനൊപ്പമാണ് ശ്രദ്ധ കപൂര്‍ സ്റ്റോറി പങ്കിട്ടിരിക്കുന്നത്. രാഹുലിനെ ടാഗ് ചെയ്തുകൊണ്ട് ശ്രദ്ധ പങ്കിട്ട സ്റ്റോറിയില്‍ കിഷോർ കുമാറിന്റെ ക്ലാസിക് ഗാനം ‘യേ വാദാ രഹാ’യും പശ്ചാത്തലത്തിൽ കേള്‍ക്കാം. ശ്രദ്ധ കപൂർ തന്റെ കാമുകൻ രാഹുൽ മോദിയെ മാസങ്ങൾക്ക് ശേഷം അൺഫോളോ ചെയ്തിട്ടാണ് ഈ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത് എന്നതാണ് ഇതില്‍ ആരാധകരെ ഏറ്റവും സംശയിപ്പിക്കുന്നതും അമ്പരപ്പിക്കുന്നതുമായ കാര്യം.






