
കോതമംഗലം: കുട്ടമ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ ഉള്ള നടപടികള്‍ ആലോചിച്ചിട്ടുണ്ടെന്നും എല്‍ദോസിനുളള സഹായധനം ഒരുമിച്ച് നല്‍കുന്നത് ആലോചനയിലുണ്ടെന്നും വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്. ഹൃദയ വേദന ഉണ്ടാക്കുന്ന സംഭവമാണുണ്ടായതെന്നും അറിഞ്ഞ ഉടന്‍ കളക്ടറുമായി ബന്ധപ്പെട്ടെന്നും സംഭവത്തെ തുടര്‍ന്നുണ്ടായ ജനകീയ പ്രതിഷേധം സ്വഭാവികമാണെന്ന് എ കെ ശശീന്ദ്രന് പറഞ്ഞു.
സംഭവ സ്ഥലത്ത് നേരിട്ടെത്തി ഉദ്യോഗസ്ഥര്‍ ജനങ്ങളുമായി സംസാരിച്ചത് സംഘര്‍ഷ സാധ്യത ഒഴിവാക്കാനായെന്ന് വനംവകുപ്പ് മന്ത്രി. വനം ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായി തോന്നുന്നില്ല. കുട്ടമ്പുഴയിലെ സംഭവത്തില്‍ സിസിഎഫ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ അന്വേഷണ ചുമതല ഏല്‍പ്പിച്ചിട്ടുണ്ട്. കേരളത്തിലെ പ്രത്യേക പദ്ധതികളോട് കേന്ദ്രത്തിന് അലര്‍ജിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ 22 റാപ്പിഡ് റെസ്പോണ്‍സ് ടീമുകള്‍ (ആര്‍ആര്‍ടി) പുതുതായി ഉണ്ടാകേണ്ടതായിരുന്നു. കേന്ദ്രം പണം അനുവദിക്കാത്തത് കൊണ്ട് അത് നടന്നില്ല. ഇതിനെ സംബന്ധിച്ചുളള റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കേന്ദ്ര വനംമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വന്യ ജീവി ആക്രമണം പ്രതിരോധിക്കാന്‍ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിട്ടുണ്ട്. മുമ്പും പണം അനുവദിക്കാമെന്ന് കേന്ദ്ര വനം വകുപ്പ് മന്ത്രി പറഞ്ഞിട്ടുള്ളതാണ് എന്നാല്‍ അപ്പോഴൊന്നും നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.






