
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ് നടി സഗവൃത സുനില്‍. കോളേജ് പഠനത്തിനിടയിലായിരുന്നു ലാല്‍ ജോസ് സംവിധാനം ചെയ്ത രസികനിലേക്ക് സംവൃതയ്ക്ക് അവസരം ലഭിച്ചത്. ദിലീപിന്റെ നായികയായാണ് സംവൃതയുടെ കരിയര്‍ തുടങ്ങുന്നത്. 2004 ലായിരുന്നു ചിത്രം റിലീസ് ചെയ്തതത്. മുരളി ഗോപി തിരക്കഥയൊരുക്കിയ ചിത്രത്തില്‍ ബിജു മേനോന്, സിദ്ധാര്‍ഥ് ഭരതന്, സുകുമാരി, കലാഭവന്‍ അബി, ജഗതി ശ്രീകുമാര്‍ തുടങ്ങിയവരും അഭിനയിച്ചിരുന്നു. മുരളി ഗോപിയുടെയും ആദ്യ ചിത്രമായിരുന്നു ഇത്.
തൊട്ടുരുമ്മിയിരിക്കാന്‍ കൊതിയായി, ഹര ഹര ശങ്കരാ, നീ വാടാ തുടങ്ങിയ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒന്നാം കുന്നില്‍ ഓടിയെത്തി എന്ന ഗാനം റീല്സുകളിലൂടെയായി ഇപ്പോഴും ശ്രദ്ധിക്കപ്പെടുന്നുണ്ട്. അന്ന് അത്രയധികം ശ്രദ്ധിക്കപ്പെടാതിരുന്ന ഗാനം 20 വര്‍ഷത്തിനിപ്പുറം ചര്‍ച്ചയായി മാറിയതില്‍ ഒരുപാട് സന്തോഷമുണ്ടെന്നായിരുന്നു അന്ന് സഗവൃത പ്രതികരിച്ചത്.
ഇപ്പോഴിതാ തന്റെ ആദ്യ സിനിമയായ രസികന്‍ റിലീസ് ചെയ്ത് 20 വര്‍ഷം പിന്നിട്ടതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് സംവൃത. തങ്കിയുടെ ഫോട്ടോയ്ക്കൊപ്പമാണ് സംവൃതയുടെ കുറിപ്പ്. ‘തങ്കിയുടെ 20 വര്‍ഷം’. മനസില്‍ ഇന്നും സിനിമയും അഭനിയവുമുണ്ടെന്നും നടി പറയുന്നു. നിരവധി പേരാണ് പോസ്റ്റിന് താഴെയായി ആശംസകള്‍ അറിയിച്ചെത്തിയിട്ടുളളത്.
ഇടക്കാലത്ത് റിയാലിറ്റി ഷോയില്‍ സംവൃത അതിഥിയായി എത്തിയിരുന്നു. സിനിമയിലേക്കുള്ള രണ്ടാം വരവിന് നിമിത്തമായും ഈ വരവായിരുന്നു. വിവാഹം കഴിഞ്ഞ് വിദേശത്തേക്ക് ചേക്കേറിയപ്പോഴും സിനിമയിലേക്കുള്ള തിരിച്ചുവരവ് ചര്‍ച്ചയായിരുന്നു.
അവസരങ്ങള്‍ വന്നപ്പോള്‍ ആദ്യമൊന്നും സ്വീകരിച്ചിരുന്നില്ല. ഇടയ്ക്കൊരു വെക്കേഷനായി നാട്ടിലേക്കെത്തിയപ്പോഴായിരുന്നു സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന ചിത്രത്തില്‍ സംവൃത അഭിനയിച്ചത്. സോഷ്യല്‍മീഡിയയിലൂടെയായി പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്.





