
നടന്‍ സലിംകുമാറിന്റെ സംസ്‌കാരച്ചടങ്ങിനിടെ ഓണ്‍ലൈന്‍ മാധ്യമങ്ങളുമായി ബന്ധപ്പെട്ടുണ്ടായ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ മഹേഷ് നായര്‍. താന്‍ അത്ര അറിയപ്പെടുന്ന നടനല്ലെന്നും പക്ഷേ താന്‍ മരിച്ച് മണിക്കൂറുകള്‍ക്കുളളില്‍ തന്നെ ചാരമാക്കി മാറ്റണമെന്ന് മഹേഷ് പറയുന്നു.
' പ്രിയരെ, പ്രിയ സലിം കുമാർ യാത്ര ആയപ്പോൾ ഓൺലൈൻ മീഡിയ കാരണം സലിം കുമാറിന്റെ മകന്റെ വിഷമം നമ്മൾ കണ്ടു.
ഞാൻ അത്രയും വലിയ അറിയപ്പെടുന്ന നടനല്ല. പക്ഷേ എന്നെ മരണം എന്നെ പുൽകി മണിക്കൂർ തികയ്ക്കും മുൻപേ വൈദ്യുതി സ്മശാനത്തിൽ എന്നെ ചാരമാക്കി മാറ്റണം.. ഒരു റീത്തും വേണ്ട. നിശ്ച്ചലമായി കിടക്കുന്ന ശരീരം കണ്ട് എന്നെ പറ്റിയുള്ള ഓർമ്മകൾ ആർക്കും ഒരു രീതിയിലും അലോസരമോ സങ്കടമോ ഉണ്ടാക്കുകയും വേണ്ട. ബന്ധുക്കൾ പോലും ദിനങ്ങൾ കഴിഞ്ഞ് അറിഞ്ഞാൽ മതി. എല്ലാപേരും ജീവനുള്ള എന്നെ ഓർത്താൽ മതി. മക്കൾ പോലും ' - എന്നാണ് മഹേഷ് കുറിച്ചത്.






