
ഓസ്ക്കറില്‍ ഇന്ത്യയുടെ പ്രാതിനിധ്യമായിരുന്ന ആമിര്‍ ഖാന് നിര്‍മ്മിച്ച സിനിമ ലാപറ്റ ലേഡീസ് പുറത്തായി. കിരണ്‍ റാവു സംവിധാനം ചെയ്ത ചിത്രം മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ വിഭാഗത്തില്‍ മത്സരിക്കാനായിരുന്നു വിട്ടത്. എന്നാല്‍ ചൊവ്വാഴ്ച, അക്കാദമി ഈ വിഭാഗത്തില്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത സിനിമകള്‍ പ്രഖ്യാപിച്ചപ്പോള്‍ 'ലാപത ലേഡീസ്' ഉള്‍പ്പെട്ടില്ല.
അന്താരാഷ്ട്ര പ്രേക്ഷകര്‍ക്കായി ലോസ്റ്റ് ലേഡീസ് എന്ന് പേര് മാറ്റിയാണ് സിനിമ മത്സരിക്കാന്‍ പോയത്്. യോഗ്യരായ 85 രാജ്യങ്ങളിലും പ്രദേശങ്ങളിലും, 15 അന്താരാഷ്ട്ര സിനിമകള്‍ ഉയര്‍ന്ന മത്സര വിഭാഗത്തില്‍ അടുത്ത റൗണ്ട് വോട്ടിംഗിലേക്ക് മുന്നേറി. ലാപത ലേഡീസ് അക്കൂട്ടത്തില്‍ ഇല്ലാതിരുന്നപ്പോള്‍, യുണൈറ്റഡ് കിംഗ്ഡത്തില്‍ നിന്നുള്ള ഒരു ഹിന്ദി ഭാഷാ ചിത്രമായ 'സന്തോഷ്' ഷോര്‍ട്ട്ലിസ്റ്റില്‍ ഇടം നേടി.
ബോളിവുഡ് ഹിറ്റ് ആനിമല്‍, മലയാളം ദേശീയ അവാര്‍ഡ് ജേതാവ് ആട്ടം, കാന്‍ ജേതാവ് ഓള് വി ഇമാജിന്‍ ആസ് ലൈറ്റ് എന്നിവയുള്‍പ്പെടെ 29 ചിത്രങ്ങളില്‍ നിന്നുമായിരുന്നു ലാപറ്റ ലേഡീസ് തിരഞ്ഞെടുക്കപ്പെട്ടത്.
ഛായ കദം, രവി കിഷന് തുടങ്ങിയ പരിചയസമ്പന്നരായ അഭിനേതാക്കളോടൊപ്പം പുതുമുഖങ്ങളായ നിതാന്‍ഷി ഗോയല്‍, പ്രതിഭ രന്ത, സ്പര്‍ഷ് ശ്രീവാസ്തവ് എന്നിവരുള്‍പ്പെട്ട സിനിമ അതുല്യമായ കഥപറച്ചിലും ശ്രദ്ധേയമായ പ്രകടനങ്ങളാലും ശ്രദ്ധിക്കപ്പെട്ടിരുന്നു. യോഗ്യതയുള്ള 169 എന്‍ട്രികളില്‍ നിന്ന് തിരഞ്ഞെടുത്ത 97-ാമത് അക്കാദമി അവാര്‍ഡിനായി ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ 15 സിനിമകളെ അക്കാദമി ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഈ സിനിമകള്‍ മത്സരത്തില്‍ മുന്നേറും, 2025 ജനുവരിയില്‍ അന്തിമ നോമിനേഷനുകള്‍ പ്രഖ്യാപിക്കും.
അതേസമയം ഉത്തരേന്ത്യയിലെ ഗ്രാമീണ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച ഹിന്ദി ഭാഷാ ചിത്രമായ സന്തോഷ്, അഭിമാനകരമായ 'മികച്ച ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം' വിഭാഗത്തില്‍ ഇടം നേടി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. സന്ധ്യാ സൂരിയുടെ സംവിധാനത്തില്‍ വന്ന സിനിമ പോലീസ് കോണ്‍സ്റ്റബിളായ പരേതനായ ഭര്‍ത്താവിന്റെ ജോലി കിട്ടിയ ഒരു സ്ത്രീയുടെ കഥ പറയുന്നു.






