കോഴിക്കോട്: അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി ഉപേക്ഷിക്കാന്‍ കഴിയില്ലെന്ന് വൈദ്യുത മന്ത്രി എം.എം മണി. കേന്ദ്രത്തിന്റെ അനുമതി കിട്ടിയ ഈ പദ്ധതിക്ക് പിന്നിലുള്ള വിവാദങ്ങള്‍ അനാവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വൈദ്യുതി പ്രതിസന്ധിയും പരിഹാരവും എന്ന വിഷയത്തില്‍ കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് സംഘടിപ്പിച്ച സെമിനാറിലാണ് മന്ത്രി പദ്ധതിയിന്‍ മേലുള്ള തീരുമാനം വ്യക്തമാക്കിയത്്.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് നിര്‍ത്തിവെച്ച ജലവൈദ്യുത പദ്ധതികള്‍ പുനരാരംഭിക്കാന്‍ നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് വേണ്ട 70% വൈദ്യുതിയും പുറത്തുനിന്ന് വാങ്ങുകയാണ്. അതേസമയം കെ.എസ.ഇ.ബി കനത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും മന്ത്രി വെളിപ്പെടുത്തി. 600 കോടിയുടെ ബാധ്യതയാണ് കമ്പനിക്കുള്ളതെന്നും ഇതിന്മേല് വൈദ്യുത റെഗുലേറ്ററി അതോറിറ്റി ഉടന്‍ തീരുമാനം കൈക്കൊള്ളണമെന്നും മന്ത്രി ആവശ്യ്െപ്പട്ടു.്






