
ബോളിവുഡ് സിനിമാപ്രേക്ഷകരുടെ പ്രിയ താരമാണ് സിദ്ധാര്‍ത്ഥ് മല്‍ഹോത്ര. സോഷ്യല്‍ മീഡിയയിലൂടെ എല്ലാ വിശേഷങ്ങളും പങ്കിടാറുണ്ട് താരം. തന്റെ സിനിമയെക്കുറിച്ചുള്ള അപ്പ്ഡേറ്റുകളാണ് താരം മിക്കപ്പോഴും പങ്കിടാറുള്ളത്. സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനും ജാൻവി കപൂര്‍ നായികയുമാകുന്ന റൊമാന്റിക് ചിത്രമാണ് പരം സുന്ദരി. പരം സുന്ദരി സിനിമയുടെ ചിത്രീകരണം തുടങ്ങി എന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഇപ്പോഴിതാ പരം സുന്ദരി പ്രഖ്യാപിച്ച് ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര. ‘‘നോർത്ത് കാ സ്വാഗ്, സൗത്ത് കി ഗ്രേസ് - രണ്ട് ലോകങ്ങൾ കൂട്ടിമുട്ടുകയും തീപ്പൊരികൾ പറക്കുകയും ചെയ്യുന്നു...തുഷാർ ജലോട്ട സംവിധാനം ചെയ്ത പരംസുന്ദരി എന്ന പ്രണയകഥ ദിനേശ് വിജൻ അവതരിപ്പിക്കുന്നു, 2025 ജൂലൈ 25-ന് തിയേറ്ററുകളിലെത്തും...പരമനായി സുശീലനായ സിദ്ധാർത്ഥ് മൽഹോത്രയെയും സുന്ദരിയായി ജാൻവി കപൂറിനെയും കണ്ടുമുട്ടാം...’’ എന്ന ക്യാപ്ഷനൊപ്പമാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ താരം പങ്കിട്ടിരിക്കുന്നത്.
സിനിമയുടെ പശ്ചാത്തലം കേരളമാകുമെന്നാണ് റിപ്പോര്‍ട്ട്. ദിഷാ പഠാണിയുംപ്രധാന കഥാപാത്രമാകുന്ന ചിത്രത്തില്‍ രോണിത് റോയ് തനുജ്, സണ്ണി ഹിന്ദുജ, എസ് എം സഹീര്‍, ചിത്തരഞ്ജൻ ത്രിപതി, ഫാരിദാ പട്ടേല്‍ മിഖൈലല്‍ യവാള്‍ക്കര്‍ എന്നിവരുമുണ്ട്. ചിത്രത്തിന്റെ നിര്‍മാണം ധര്‍മ പ്രൊഡക്ഷൻസാണ്.
സാഗര്‍ ആംമ്പ്രയുടെയും പുഷ്കര്‍ ഓജയുടെയും സംവിധാനത്തില്‍ ഉള്ള യോദ്ധയാണ് സിദ്ധാര്‍ഥ് മല്‍ഹോത്രയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമായ യോദ്ധയുടെ പ്രധാന ആകര്‍ഷണം സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ആകര്‍ഷണം. അരുണ്‍ കട്യാല്‍ എന്ന ഒരു കഥാപാത്രമായിട്ടാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര യോദ്ധ എന്ന ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. എ ജെന്റില്മാൻ എന്ന ഒരു ചിത്രത്തില്‍ ഗായകനായും സിദ്ധാര്‍ഥ് മല്‍ഹോത്ര തിളങ്ങിയിരുന്നു. ജബരിയാ ജോഡി, ഷേര്‍ഷാ തുടങ്ങിയ സിനിമകള്‍ക്ക് പുറമേ താങ്ക് ഗോഡ്, എക് വില്ലൻ, സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ തുടങ്ങിവയിലൂടെയും പ്രേക്ഷകരുടെ പ്രിയം നേടിയ താരമാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര.






