
കൊച്ചി: കണ്ണൂര്‍ പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ എറണാകുളം സി.ബി.ഐ. പ്രത്യേക കോടതി ഇന്ന് വിധി പറയും.
സി.ബി.ഐ. അനേ്വഷിച്ച കേസില്‍ മുന്‍ എം.എല്‍.എയും സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗവുമായ കെ.വി. കുഞ്ഞിരാമന്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സി.പി.എം. മുന്‍ ഉദുമ ഏരിയാ സെക്രട്ടറിയുമായ കെ. മണികണ്ഠന്, സി.പി.എം. പെരിയ ലോക്കല്‍ സെക്രട്ടറിയായിരുന്ന എന്‍. ബാലകൃഷ്ണന്, പാക്കം ലോക്കല്‍ സെക്രട്ടറിയായിരുന്ന വെളുത്തോളി രാഘവന്, പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം എ. പീതാംബരന്, മുന്‍ എച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി പി. രാജേഷ് എന്നിവരുള്‍പ്പെടെ 24 പ്രതികളാണുള്ളത്. നേരത്തെ ക്രൈംബ്രാഞ്ച് കണ്ടെത്തിയ 14 പ്രതികള്‍ക്കുപുറമെ 10 പേരെകൂടിയാണു സി.ബി.ഐ. പ്രതിചേര്‍ത്തത്. ഗൂഢാലോചന, കൊലപാതകം, തെളിവു നശിപ്പിക്കല്‍, സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങളാണു പ്രതികള്‍ക്കെതിരേ സി.ബി.ഐ. ചുമത്തിയത്. 19 പേര്‍ക്കെതിരേ കൊലപാതക കുറ്റവും ഗൂഢാലോചന കുറ്റവും ചുമത്തി.
അഞ്ചു പേര്‍ക്കെതിരേ തെളിവു നശിപ്പിച്ചതിനും പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിനുമാണു കേസ്. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്ന കുറ്റമാണു മുന്‍ എം.എല്‍.എ. കെ.വി. കുഞ്ഞിരാമനെതിരേ ചുമത്തിയത്. കേസില്‍ വിചാരണ നടപടികള്‍ എല്ലാം പൂര്‍ത്തിയായിട്ടു മൂന്നുമാസമായിരുന്നു. പ്രതിഭാഗം ഹാജരാക്കിയതു നാലു സാക്ഷികളെയാണ്. വാദിഭാഗത്തുനിന്നും 154 സാക്ഷികളെ വിസ്തരിച്ചിരുന്നു. 2023 ഫെബ്രുവരിയിലാണു വിചാരണ ആരംഭിച്ചത്. 2019 ഫെബ്രുവരി 17 നായിരുന്നു ശരത്ലാലും കൃപേഷും കൊല്ലപ്പെട്ടത്.
വാദം കേട്ട ജഡ്ജി കെ. കമനീസ് സ്ഥലം മാറിയതോടെ പിന്നീടുവന്ന ജഡ്ജി ശേഷാദ്രിനാഥ് മുമ്പാകെയാണു വാദം നടന്നത്. വാദംകേട്ട ജഡ്ജിതന്നെ വിധി പറയാന്‍ സ്ഥലം മാറ്റം നീട്ടിവയ്ക്കണമെന്ന സി.ബി.ഐയുടെ അപേക്ഷ ഹൈക്കോടതി അനുവദിച്ചിരുന്നില്ല. ഇതു തെറ്റായ കീഴ്വഴക്കമാകുമെന്നു ചൂണ്ടിക്കാട്ടിയാണു സി.ബി.ഐയുടെയും കൊല്ലപ്പെട്ടവരുടെ മാതാപിതാക്കളുടേയും ആവശ്യം ഹൈക്കോടതി നിരാകരിച്ചത്. സ്ഥലംമാറ്റം വിചാരണ പൂര്‍ത്തിയാക്കുന്നതു വൈകിപ്പിക്കുമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. തുടര്‍ന്നു പുതിയ ജഡ്ജിയാണു വിചാരണയുടെ അവസാഘട്ട നടപടികള്‍ പൂര്‍ത്തിയാക്കിയത്.






