
ലിമ; പെറുവില്‍ ആഞ്ഞടിച്ച് ഭീമന് തിരമാല പെറുവിന്രെ വടക്കന്‍ - മധ്യ തീരപ്രദേശങ്ങളില്‍ ശനിയാഴ്ചയാണ് തിരമാല ആക്രമണമുണ്ടായത്. തിരമാല 13 അടി ഉയരത്തിലാണ് ആഞ്ഞടിച്ചത്. ഇക്വഡോറില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു.ഇക്വഡോറിലെ തീരദേശ നഗരമായ മാന്‍ഡ സ്വദേശിയാണ് തിരമാലകളില്‍പ്പെട്ട് മരിച്ചത്. പുലര്‍ച്ചെ ആറു മണിയോടെയാണ് ഇയാളുടെ മൃതദേഹം കരയ്ക്കടിഞ്ഞതെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.
ഇക്വഡോറുമായി കിഴക്കും തെക്കും അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് പെറു. പെറു തലസ്ഥാനമായ ലിമയ്ക്കടുത്തുള്ള കലോ നഗരത്തിലെ പ്രധാന തുറമുഖങ്ങളും ബീച്ചുകളും അടച്ചു. പെറുവില്‍ നിന്നും ആയിരത്തിലധികം കിലോമീറ്ററുകള്‍ക്കകലെ യുഎസ് തീരത്ത് നിന്നുമാണ് രാക്ഷസത്തിരമാലകളെത്തിയതെന്നാണ് നാവികസേനയുടെ അനുമാനം.
അതിശക്തമായ കാറ്റാണ് കാരണമെന്നും നിലവില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെന്നും എവിടെയും സുനാമിയുണ്ടായതായി വിവരം ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ബുധനാഴ്ച വരെ തിരമാല ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.






