
കണ്ണൂര്‍; കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രാക്കിലേക്ക് വീണ് ഒരാള്‍ മരിച്ചു. ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. യശ്വന്ത്പൂര്‍ വീക്കിലി എക്സ്പ്രസ് ട്രെയിനില്‍ നിന്ന് ഇറങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. അതേസമയം, മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.






