
ബോളിവുഡിന്റെ പ്രിയ താരമായ ശത്രുഘ്നൻ സിൻഹയുടെ മകളായി വെള്ളിത്തിരയിൽ എത്തിയെങ്കിലും തന്റേതായ ഇടം ബിഗ് സ്ക്രീനിൽ നേടാൻ സോനാക്ഷി സിൻഹയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ബോളിവുഡില്‍ വലിയ ആരാധകരുള്ള സോനാക്ഷി സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ താരമാണ്. ജീവിതത്തിലെ സന്തോഷകരമായ എല്ലാ സംഭവങ്ങള്‍ ഇൻസ്റ്റയില്‍ താരം പങ്കു വയ്ക്കാറുണ്ട്.
ഇപ്പോഴിതാ സോനാക്ഷിയും ഭർത്താവ് സഹീർ ഇഖ്ബാലും ഓസ്ട്രേലിയയില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടയിൽ
തങ്ങൾ താമസിച്ച ലോഡ്ജില്‍ ഒരു അതിഥി എത്തിയ സംഭവത്തെ കുറിച്ചാണ് പങ്കിട്ടിരിക്കുന്നത്. ഇൻസ്റ്റാഗ്രാം സ്റ്റോറികളില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ അവരുടെ ഏറ്റവും അവിസ്മരണീയമായ അവധിക്കാല അനുഭവങ്ങളിലൊന്നായി മാറിയ നിമിഷം സൊനാക്ഷി പങ്കുവെച്ചു. ഒരു സിംഹം അവരുടെ മുറിയുടെ പുറത്ത് ഗ്ലാസ് ഭിത്തിയില്‍ മുട്ടുന്നതും ഉച്ചത്തില്‍ അലറുന്നതുമാണ് വീഡിയോയില്‍ കാണിക്കുന്നത്.
"ഗർജ്ജനത്തിന്റെ ശബ്ദമാണ് രാവിലെ ഉണർത്തിയത്..." എന്നാണ് സൊനാക്ഷി വീഡിയോയ്ക്കൊപ്പം കുറിച്ചത്. സിംഹം അലറുന്ന വീഡിയോ സോനാക്ഷി തന്റെ ബെഡിൽ ഇരുന്ന് പകർത്തുന്നതും ദൃശ്യങ്ങളിൽ ഉണ്ട്.
സോനാക്ഷിക്കും സഹീറിനും അത് അവരുടെ പ്രഭാത അലാറമായി മാറി. ആ നിമിഷത്തിന്റെ ത്രില്ലും അപ്രതീക്ഷിതമായ ആവേശവും പങ്കിട്ട് "ഇന്നത്തെ അലാറം ക്ലോക്ക്" എന്നാണ് വീഡിയോയ്ക്ക് സൊനാക്ഷി അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. എന്തായാലും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് സൊനാക്ഷിയുടെ വീഡിയോ. പലരും രസകരമായ കമന്റുകളാണ് ഈ വീഡിയോയ്ക്ക് ആരാധകർ നല്‍കുന്നത്. താരത്തിനോട് സേഫ് ആയിട്ട് ഇരിക്കുവാനും ആരാധകർ നിർദ്ദേശിക്കുന്നുണ്ട്.
ഓസ്ട്രേലിയയുടെ വൈല്‍ഡ് ലൈഫ് അസ്വദിക്കാന്‍ എന്നിയ സൊനാക്ഷിയും സഹീറും ജമാല വൈല്‍ഡ് ലൈഫ് ലോഡ്ജില്‍ താമസിച്ചിരുന്നു. അതിഥികള്‍ക്ക് വന്യമൃഗങ്ങളുടെ സമീപത്ത് താമസിക്കുന്നതിന് അവസരം നല്കുന്ന ആഡംബര ലോഡ്ജാണിത്.
സിംഹത്തിന്റെ വാസസ്ഥലത്തിന് ചുറ്റും രൂപകല്‍പ്പന ചെയ്ത ഒരു മുറിയാണ് താര ദമ്ബതികള്‍ തിരഞ്ഞെടുത്തത്.
സാഹസികമായ യാത്രങ്ങള് അസ്വദിക്കുന്ന അവരുടെ യാത്രയില്‍ നിന്നുള്ള ആവേശകരമായ നിമിഷങ്ങളും മനോഹരമായ കാഴ്ചകളും സോഷ്യല്‍ മീഡിയയില്‍ ഇവർ പങ്കുവയ്ക്കാറുണ്ട്.
ഓസ്ട്രേലിയയിലെ 'ഗ്രേറ്റ് ബാരിയർ റീഫില്‍ സന്ദര്‍ശനം' നടത്തിയ ഇരുവരും ബോക്സിംഗ് ഡേ ടെസ്റ്റ് മത്സരം കാണാനും എത്തിയ ചിത്രങ്ങളും പങ്കിട്ടിരുന്നു.






