
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ. ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ഊരുന്നതിനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം തെറ്റാണെന്ന് സുകുമാരൻ നായർ പറഞ്ഞു. 'ക്ഷേത്രങ്ങളിൽ ഉടുപ്പ് ധരിച്ച് പ്രവേശനം വ്യാഖ്യാനങ്ങളെല്ലാം ഹിന്ദുവിനെ കുറിച്ചേയുള്ളോയെന്ന അദ്ദേഹം. ചോദിച്ചു.ക്രൈസ്തവരുടെയും മുസ്ലിങ്ങളുടെയും ആചാരങ്ങളിൽ ആരും ഇടപെടുന്നില്ല. ഈ ആചാരങ്ങളെ വിമർശിക്കാൻ ശിവഗിരിക്കോ മുഖ്യമന്ത്രിക്കോ ധൈര്യമുണ്ടോയെന്നും സുകുമാരൻ നായർ ചോദിച്ചു. മന്നം ജയന്തി ആഘോഷത്തിന്റെ് ഭാഗമായുള്ള പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ശിവഗിരിയുടെ ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ച കയറുന്നതിന് എൻഎസ്എസ് എതിർക്കില്ല. കാലാകാലങ്ങളായി തുടർന്ന് ആചാരം മാറ്റിമറിക്കാൻ പറയാൻ ഇയാൾ ആരാണ്? ഓരോ ക്ഷേത്രത്തിനും ഓരോ വിശ്വാസമുണ്ട്. മുഖ്യമന്ത്രി പിന്തുണക്കാൻ പാടില്ലായിരുന്നു. പുരോഗമന വാദം വർഷങ്ങൾക്ക് മുമ്പ് മന്നത്ത് പത്മനാഭൻ തുടങ്ങിവെച്ചതാണ്. ക്ഷേത്രങ്ങൾ എല്ലാവർക്കും ആയി മന്നത്ത് തുറന്നു നൽകി. എൻഎസ്എസിനെ ഉപദേശിക്കാൻ അവകാശം ഇല്ല. ശബരിമലയിൽ ഉടുപ്പും ഉടുപ്പിന്റെ പുറത്ത് കമ്പിളിയും ധരിച്ചാണ് പോകുന്നത്. അവർ തീരുമാനിക്കട്ടെ അവരുടെ ക്ഷേത്രങ്ങളിൽ നടപ്പിലാക്കട്ടെ. ഹിന്ദുവിന്റെ് നേരെ എല്ലാം അടിച്ചേൽപ്പിക്കാമെന്ന പിടിവാശി അംഗീകരിക്കാനാവില്ല,' ജി സുകുമാരൻ നായർ പറഞ്ഞു.
ക്ഷേത്രങ്ങളില്‍ ഉടുപ്പഴിച്ച് കയറണമെന്ന നിബന്ധന ഒഴിവാക്കേണ്ടതാണെന്നും ഇത്തരം അന്ധമായ ആചാരങ്ങള്‍ നീക്കാന്‍ ശ്രീനാരായണീയ സമൂഹം ഇടപെടണമെന്നും ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞിരുന്നു. ശിവഗിരി തീര്‍ഥാടന മഹോത്സവ സമ്മേളനത്തിലായിരുന്നു സ്വാമി സച്ചിദാനന്ദയുടെ പരാമര്‍ശം. ശ്രീനാരായണ ക്ഷേത്രങ്ങള്‍ മാത്രമല്ല മറ്റ് ആരാധനാലയങ്ങളും ഭാവിയില്‍ ഈ നിര്‍ദേശം സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങില്‍ പറഞ്ഞിരുന്നു.






